റമളാൻ വസന്തം 6.4
വിശുദ്ധ മാസത്തിലെ അവസാനപത്ത്...
ഏറ്റവും പുണ്യം നിറഞ്ഞ ദിന രാത്രങ്ങൾ...
ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ നിർണയത്തിന്റെ രാവുള്ള ദിവസങ്ങൾ...
അറിഞ്ഞുപയോഗിക്കണം ഈ അമൂല്യ ദിനങ്ങളെ...
ചെയ്തു പോയ പാപങ്ങളെയോർത്ത് നാഥനോട് തേടണം...
മനസ്സറിഞ്ഞു കണ്ണീരൊഴുക്കി നാഥന് മുന്നിൽ സുജൂദിൽ വീഴണം...
സ്വന്തത്തെ എന്നപോലെ തന്നെ പ്രിയപ്പെട്ടവർക്ക് വേണ്ടിയും നാഥനോട് തേടണം...
നന്മകൾ അധികരിപ്പിക്കണം...
പ്രാർത്ഥനകളും പാപമോചനവും മാത്രമല്ല...
നമസ്കാരങ്ങളും ദാനധർമങ്ങളും...
വിശുദ്ധ ഗ്രന്ഥത്തിലേക്ക് ഇനിയും അടുക്കണം...
ചെയ്തു തീർക്കാൻ ഇനിയുമേറേയുണ്ടാകും...
എല്ലാം പൂർത്തിയാക്കാൻ ശ്രമിക്കണം..
വസന്ത കാലം കൊണ്ടു വിജയികളാകാൻ മത്സരിക്കാം നമുക്ക്...
റമളാൻ വസന്തം 6.0
No comments:
Post a Comment