റമളാൻ വസന്തം 2
വ്രത വിശുദ്ധിയുടെ പവിത്രമായ ദിനങ്ങൾ, വ്രതാരംഭത്തിന് മുന്നേ തന്നെ വൃത്തിയാക്കാൻ തിടുക്കം കൂട്ടിയ വീടും വീട്ടകങ്ങളും, വിശ്വാസിക്കിത് ആത്മ സംസ്കരണത്തിന്റെ നാളുകൾ...
ശാരീരിക സംസ്കരണത്തിനായ് വ്രതമനുഷ്ഠിക്കുന്ന നാം ആത്മീയ സംസ്കരണത്തിന് സമയം കണ്ടെത്തേണ്ടതുണ്ട്. കർമ്മങ്ങൾക്കപ്പുറം ഒരു നോക്കു കൊണ്ടു പോലും അപരനെ നോവിക്കരുതെന്ന് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കൾ ആദ്യം സംസ്കരിക്കേണ്ടത് വെറുപ്പും വിദ്വേഷവും കലർന്ന മനസ്സിനെയാണ്.
ആദ്യം മനസ്സ് നന്നാവട്ടെ....
✍️ അമീൻ തിരുത്തിയാട്
റമളാൻ വസന്തം 5.0
No comments:
Post a Comment