എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

സഹോദരന് വേണ്ടി പ്രാർത്ഥിക്കാം...

 റമളാൻ വസന്തം 22


  മനുഷ്യൻ സ്വന്തത്തിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മറ്റുള്ളവർക്ക് വേണ്ടി നൽകാവുന്ന ഏറ്റവും മൂല്യമേറിയ സമ്മാനം അവരുടെ അഭാവത്തിൽ അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്.

  ആരെങ്കിലും തന്റെ സഹോദരന്റെ അഭാവത്തിൽ അവനുവേണ്ടി പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥിക്കുന്നവന് വേണ്ടി മലക്കുകളും പ്രാർത്ഥിക്കുമെന്നാണ് തിരുദൂതരുടെ അധ്യാപനം.

  പ്രാർത്ഥനകളധികരിപ്പിക്കേണ്ടുന്ന, ഉത്തരം നൽകപ്പെടുന്ന ഏറെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങളിലാണല്ലോ നാം....

  നാഥനുമായി നാമടുത്തിരിക്കുന്ന നമ്മുടെ രഹസ്യമായ പ്രാർത്ഥന വേളകളിലെല്ലാം പ്രാർത്ഥിക്കണം.... നമ്മുടെ പ്രിയപ്പെട്ടവർക്കെല്ലാം.... ആത്മാർത്ഥമായ് തന്നെ.....


റമളാൻ വസന്തം 5.0

✍️അമീൻ തിരുത്തിയാട്



No comments:

Wikipedia

Search results