റമളാൻ വസന്തം 25
ദാനം സമ്പത്തിൽ നിന്നൊന്നും കുറക്കുകയില്ലെന്നാണ് നബി വചനം. നല്ല നിയ്യത്തോടെ ചെയ്യുന്നതേ റബ്ബ് സ്വീകരിക്കൂ.... ദാനമെന്ന് പറയുമ്പോൾ പണം നൽകൽ മാത്രമാണെന്നാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത്. പണമാണ് ജീവിതത്തിൽ പ്രധാനമെന്ന് കരുതിയത് മുതലാണ് നാം പരാജിതരും ദരിദ്രരുമായി തീർന്നതും...
ഒരാളൊരു സഹായമാവശ്യപെടുമ്പോൾ എന്റെ കൈയിൽ ഒന്നുമില്ലെന്ന് പറയാൻ നമുക്കാവുമോ...?
എന്തെങ്കിലുമൊക്കെ മറ്റുള്ളവർക്ക് പകുത്തു നൽകാനാവുന്നവരാണ് നാമെല്ലാം...
പ്രവാചക അനുചരന്മാർ പരമ ദരിദ്രരായിരുന്നു. പലപ്പോഴും പ്രവാചകരോട് ദാനം ചെയ്യാൻ ഒന്നുമില്ലെന്ന് പരാതി പറഞ്ഞ അവരോട് തിരുദൂതർ പറയുന്നുണ്ട്: "നിങ്ങൾ പുഞ്ചിരിക്കുക, പുഞ്ചിരി ദാനമാണെന്ന്"
അനാഥകളെയും സാധുക്കളെയും പരിഗണിക്കാത്ത നമസ്കാരക്കാർക്ക് നാശമെന്നാണ് ഖുർആനികാധ്യാപനം.
ഹൃദയം കൊണ്ടുള്ള സ്വാന്തനം, എല്ലാം ശരിയാവുമെന്നുള്ളൊരു ആശ്വസിപ്പിക്കൽ, സ്നേഹത്തോടെയൊരു ചേർത്ത് പിടിക്കൽ, അതുമല്ലെങ്കിൽ ആത്മാർത്ഥമായൊരു പ്രാർത്ഥന, ഇത്രയും മതി. ആത്മാർത്ഥമായിട്ടാണെങ്കിൽ ഇതൊക്കെ ദാനം തന്നെയാണ്.
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment