എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

തേട്ടം അല്ലാഹുവോട് മാത്രം...

 റമളാൻ വസന്തം 17


  ഒട്ടനവധി ഗുണപാഠങ്ങളും സന്ദേശങ്ങളും നിറഞ്ഞ ശ്രദ്ധേയമായ സംഭവമായിരുന്നു ഹിജ്‌റ രണ്ടാം വർഷം അരങ്ങേറിയ ബദ്ർ.

  വിശ്വാസി ഹൃദയങ്ങൾക്ക് ഏറെ പ്രതീക്ഷയും സമാധാനവുമുണ്ടാക്കുന്ന രീതിയിലും അവിശ്വാസികളായ ആളുകൾക്ക് നാഥന്റെ കഴിവുകളെ വ്യക്തമായി വരച്ചു കാണിക്കുന്ന രീതിയിലുമാണ് ബദ്റിനെ റബ്ബ് പരിചയപ്പെടുത്തുന്നത്.

  ഏകനായ രക്ഷിതാവ്, ലോകൈക നാഥനെ മാത്രം വിളിച്ചു തേടുന്നവർക്കാണ് ആത്യന്തികമായ വിജയമുള്ളതെന്ന് ഈ സംഭവത്തിലൂടെ പഠിപ്പിക്കപ്പെട്ടു. "നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ വിളിച്ചു തേടിയപ്പോൾ അവൻ നിങ്ങൾക്ക് ആയിരം മലക്കുകളെ കൊണ്ട് ഉത്തരം നൽകി" എന്ന് വിശുദ്ധ ഖുർആൻ....

  എതിർപക്ഷത്ത് നിന്ന് അബൂജഹലും അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചിരുന്നെന്ന് ചരിത്രം പറയുന്നു. പക്ഷെ അല്ലാഹുവിന്റെ സഹായം അവർക്ക് ലഭിച്ചില്ല. കാരണമവരുടെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രമല്ലായിരുന്നു.

  പ്രതീക്ഷകളോടെ പ്രാർത്ഥനയുടെ കരങ്ങളുയർത്തുമ്പോളത് സൃഷ്ടികൾക്ക് പകരം സൃഷ്ടാവിലേക്ക് മാത്രമുയർത്തുക. എങ്കിലേ ആ പ്രാർത്ഥനക്ക് മറുപടി ലഭിക്കൂ....


റമളാൻ വസന്തം 5.0

✍️അമീൻ തിരുത്തിയാട്




Wikipedia

Search results