റമളാൻ വസന്തം 18
"നിങ്ങളിലാരെങ്കിലും ഇഹാലോകത്ത് തന്റെ സഹോദരന്റെ പ്രയാസം നീക്കി കൊടുത്താൽ പരലോകത്ത് അല്ലാഹു അവന്റെ പ്രയാസം നീക്കി കൊടുക്കുമെന്ന് തിരുദൂതർ"
വീണുപോകുന്നൊരാളെ കൈപിടിച്ചുയർത്തിക്കൊണ്ട് താങ്ങായി നിൽക്കുന്നത് ഓരോ മനുഷ്യനെയും സ്വന്തമാക്കും പോലെയാണ്.
തന്റെ സഹോദരന്റെ മുഖമൊന്ന് വാടുമ്പോൾ, ശബ്ദമൊന്നിടറുമ്പോൾ, പതിവില്ലാത്ത വിധമവൻ മൗനിയാകുമ്പോൾ അവനിലേക്കിറങ്ങിച്ചെന്ന് അവന്റെ പ്രശ്നമറിഞ്ഞ് അത് പരിഹരിക്കാൻ നമുക്കാവണം.
വിരിഞ്ഞു നിൽക്കുന്ന പൂക്കളില്ലേ, അവ നമ്മെ നോക്കി ചിരിച്ചു കൊണ്ടിരിക്കും. ആ ചിരിയിൽ നിന്നും നാമേറെ അറിയാനുണ്ട്.
ചിരിക്കുന്ന പൂവിനെ താങ്ങി നിർത്തുന്നത് തണ്ടുകളും വേരുകളുമാണ്. വേരിനെ തന്നിലേക്കണച്ചു പിടിക്കുന്നത് മണ്ണും....
പരസ്പരം താങ്ങായി നിൽക്കുമ്പോഴേ ജീവിതം മനോഹരമാകൂയെന്ന് പൂച്ചെടി നമ്മെ ഉണർത്തുന്നു.
പരസ്പരം താങ്ങായി നിന്ന് പുഞ്ചിരി തൂകുന്ന പൂച്ചെടിയാകാൻ നമുക്കാവണം. അല്ലായെങ്കിൽ ഇല കൊഴിഞ്ഞ വൃക്ഷം പോലെയായി തീരും നാം.
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment