റമളാൻ വസന്തം 12
നമ്മളെ കേൾക്കാനും മനസ്സിലാക്കാനും ഒരാളുണ്ടാവുകയെന്നത് ഭാഗ്യം തന്നെയാണ്.
ജീവിതയാത്രയിൽ ഇരുട്ട് നിറയുമ്പോൾ മനസ്സ് സങ്കടപ്പെടുമ്പോൾ എല്ലാം തുറന്നു പറയാനും ആശ്വസിപ്പിക്കാനും ഒരാളുണ്ടാവണം. ഇന്നത്തെ കാലത്ത് മറ്റൊരാളെ കേൾക്കാൻ മനസ്സുള്ള ഒരു ഹൃദയമാണ് ഏറ്റവും വിലയേറിയ വസ്തു.
നമ്മൾ കേൾക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ഖുർആൻ എടുത്തൊന്ന് പാരായണം ചെയ്തു നോക്കൂ... അതിന്റെ ആശയമൊന്ന് അടുത്തറിയാൻ ശ്രമിക്കൂ..
എന്തൊരാശ്വാസമാണല്ലേ... ഏതുനേരവും എത്ര നേരവും നമ്മൾ കേൾക്കുന്ന ഉറ്റ സുഹൃത്താണ് ഖുർആൻ. അത് മാർഗ ദീപമാണ്, ശമനവുമാണ്... ലോകനാഥൻ തന്റെ ദാസനോട് സംസാരിക്കുന്ന വർത്തമാനമാണത്....
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment