റമളാൻ വസന്തം 13
ജീവിതത്തിൽ നിരന്തരമായ ദുഃഖങ്ങളും പ്രയാസങ്ങളും റബ്ബ് നമുക്ക് നൽകുകയാണെങ്കിൽ എല്ലാം ക്ഷമയോടെ നേരിടാൻ നാം തയ്യാറാകണം. ഓരോ പ്രയാസങ്ങളും ഓരോ മുത്തുകളാണ്. വിലമതിക്കാനാവാത്ത മുത്തുകൾ.
അതാണ് പരീക്ഷണങ്ങളെ ശാപമായി കാണരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. പരീക്ഷണം പല വിധത്തിലുണ്ട്. ചിലപ്പോഴത് സമ്പത്താവാം... മറ്റു ചിലപ്പോൾ ആരോഗ്യമാവാം... അനുഗ്രഹമാകാം...
സന്തോഷത്തോടെ സംസാരിക്കുന്നവനെ കണ്ടാൽ നാം പറയും "അവൻ ഭാഗ്യവാനാണെന്ന്..." യഥാർത്ഥത്തിൽ എന്താണ് ഭാഗ്യം...? വീടാണോ... വാഹനമാണോ... ഓരോരുത്തരും കണ്ടെത്തുന്ന നല്ല അനുഭവങ്ങളാണ് ഭാഗ്യം...
റബ്ബ് നൽകിയ കഴിവുകൾ ജീവിത സാഹചര്യങ്ങളെ നന്നാക്കാൻ കൂടിയാണ്. എവിടെയാണോ നിൽക്കുന്നത് അവിടെ സന്തോഷം കണ്ടെത്താൻ ശ്രമിച്ചാൽ എല്ലാ പ്രശ്നവും അവസാനിക്കും... ഉള്ളത് അല്പമാണെങ്കിലും അതിൽ ആനന്ദം കണ്ടെത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
ജീവിത പ്രതിസന്ധികൾ ചിപ്പിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച മുത്തുകൾ പോലെയാണ്. ആരോരുമറിയാതെ നമുക്ക് പ്രതിഫലം നൽകാനായി നാഥൻ നൽകിയ മുത്തുകൾ. ആ തിരിച്ചറിവിന്റെ മാസമായി ഈ റമളാൻ മാറണം. എന്റെ റബ്ബെന്നെ ഉപേക്ഷിക്കില്ലെന്ന വിശ്വാസത്തിൽ സ്വപ്ന സാക്ഷാത്കാരത്തിനായ് കാത്തിരിക്കാം....
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment