റമളാൻ വസന്തം 26
അവസാന ലാപ്പിലാണ് നാം ഓടിക്കൊണ്ടിരിക്കുന്നത്. പുണ്യങ്ങളുടെ വസന്ത കാലം അതിന്റെ അവസാനത്തിലേക്കടുത്തു കൊണ്ടിരിക്കുന്നു. പുണ്യങ്ങൾ നേടിയെടുക്കാനുള്ള അവസരങ്ങൾ നമുക്ക് മുൻപിൽ കുറഞ്ഞ് വരുന്നു. നന്മ നേടിയെടുക്കാനുള്ള അവസരങ്ങളെ പരമാവധി വേഗത്തിൽ തന്നെ അടിതെറ്റാതെ, പിഴവുകൾ സംഭവിക്കാതെ ഉപയോഗപ്പെടുത്താൻ നമുക്കാവണം.
ധൃതി പിടിച്ചുള്ള പ്രവർത്തനങ്ങൾക്കിടയിൽ ചെറിയ ചെറിയ പിഴവുകൾ കൊണ്ട് നേടിയത് നഷ്ടപ്പെടരുത്. നന്മകൾ നഷ്ടപ്പെടുത്താതെ പരമാവധി അവസരങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കുക.
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment