റമളാൻ വസന്തം 7
ഒരിക്കൽ തിരുദൂതരുടെ സദസ്സിൽ ഒരു സ്വഹാബി കടന്ന് വന്നു പറയുകയുണ്ടായി...
"പ്രവാചകരെ, എന്നെ ഉപദേശിക്കണം, പ്രവാചകൻ അദ്ദേഹത്തോട് പറഞ്ഞു: നീ കോപിക്കരുത്." മൂന്ന് തവണ അദ്ദേഹം ആവശ്യമുന്നയിച്ചപ്പോഴും പ്രവാചകരുടെ മറുപടി ഇത് തന്നെയായിരുന്നു.
സ്വാഭാവികമായും എല്ലാ മനുഷ്യരിലും സംഭവിക്കുന്ന കാര്യമാണ് കോപം എന്നത്. പക്ഷെ അതിനെ അടക്കി നിർത്തുന്നവനാണ് വിജയി. "ആരാണ് ശക്തനെന്ന ചോദ്യത്തിന് മറുപടിയായി തിരുദൂതർ പറയുന്നത്, കോപം വരുമ്പോൾ തന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തുന്നവനാണ് യഥാർത്ഥ ശക്തനെന്നാണ്"
നീ കോപിക്കരുത്, അങ്ങനെയെങ്കിൽ നിനക്ക് സ്വർഗ്ഗമുണ്ടെന്നും തിരുദൂതർ സന്തോഷ വാർത്ത അറിയിക്കുന്നുണ്ട്.
നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളിലധികവും ദേഷ്യം കൊണ്ട് സംഭവിച്ചതാണ്.
എല്ലാം കഴിഞ്ഞതിനു ശേഷം ഇങ്ങനെയൊന്നും ചെയേണ്ടിയിരുന്നില്ല എന്ന് ദുഃഖിച്ചിരിക്കാതെ തുടങ്ങുന്നതിനു മുൻപ് നിയന്ത്രിക്കാൻ നമുക്കാവണം.
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment