റമളാൻ വസന്തം-17
അമീൻ തിരുത്തിയാട്
എന്താണ് ഈ ബദ്ർ യുദ്ധം...?
ഹിജ്റ രണ്ടാം വർഷം റമദാൻ 17ന് മക്കാ മുശ്രിക്കുകളുമായി നടന്ന ഇസ്‌ലാമിലെ ആദ്യത്തെ യുദ്ധം. ഇസ്‌ലാമിന്റെ സംരക്ഷണത്തിന് വേണ്ടി നടന്ന യുദ്ധം.
ഖുർആൻ അതിനെ പറ്റി പറയുന്നു:
إِذۡ تَسۡتَغِیثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّی مُمِدُّكُم بِأَلۡفࣲ مِّنَ ٱلۡمَلَـٰۤىِٕكَةِ مُرۡدِفِینَ
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി"
ഇന്ന് റമളാൻ പതിനേഴിന് നടക്കുന്നതെന്താണ്? മരിച്ച് മൺമറഞ്ഞ് പോയ ബദ്രീങ്ങളെ വിളിച്ചുള്ള പ്രാർത്ഥന. ബദ്റിൽ പങ്കെടുത്ത സ്വഹാബാക്കൾ തന്നെ ബദ്റിന്റെ രണാങ്കണത്തിൽ വെച്ച് കൊണ്ട് അല്ലാഹുവിനോടായിരുന്നു പ്രാർത്ഥിച്ചത്. പിന്നെ എങ്ങനെയാണ് നാം അവരെ വിളിച്ച് പ്രാർത്ഥിക്കുക.
ചിന്തിക്കുക സമൂഹമേ... എങ്ങോട്ടാണ് നാം പോകുന്നത്?
No comments:
Post a Comment