എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

സ്ത്രീ: ബർക്കത്തും റഹ്മത്തുമാണവൾ

 റമളാൻ വസന്തം 8.4


സ്ത്രീ: ബർക്കത്തും റഹ്മത്തുമാണവൾ


അവൾ മകളാകുമ്പോൾ പിതാവിന്റെ സ്വർഗ പ്രവേശനത്തിനുള്ള വാതിലാണ്...

സഹോദരിയാകുമ്പോൾ സഹോദരങ്ങൾക്കുള്ള താങ്ങാണ്...

അവൾ ഇണയാകുമ്പോൾ പ്രിയപ്പെട്ടവന്റെ ദീനിന്റെ പാതിയാകുന്നവളാണ്...

ഒൻപത് മാസം ഗർഭം ചുമന്ന്, മരണ സമാന വേദന സഹിച്ച് ജന്മം നൽകുമ്പോൾ,

അവളുടെ കാലിനടിയിലാണ് സ്വർഗ്ഗമെന്ന് തിരുദൂതരുടെയധ്യാപനം...


സ്ത്രീ...

അവൾ ഒരേ സമയം പല സ്ഥാനങ്ങൾ അലങ്കരിക്കുന്നവളാണ്...


  വിശുദ്ധ മതം സ്ത്രീയേ ആദരിക്കുന്നുണ്ട്... ബഹുമാനിക്കുന്നുണ്ട്...

ബഹുമാനിക്കണമെന്ന് കൽപിക്കുന്നുമുണ്ട്...


  ആരുടെയെങ്കിലും തൊഴിയും പഴിയും കേട്ട് അടിമ ജീവിതം നയിക്കേണ്ടവളല്ലവൾ...

അത് കൊണ്ടാണ് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഇരുണ്ട കാലത്തിന്റെ അന്ധകാരത്തിൽ നിന്നും ഇസ്‌ലാം അവളെ ഉയർത്തി കൊണ്ട് വന്നത്...

وَلَا تَقۡتُلُوۤا۟ أَوۡلَـٰدَكُمۡ خَشۡیَةَ إِمۡلَـٰقࣲۖ


  അനന്തര സ്വത്തിലും വിധവ സംരക്ഷണത്തിലും അനാഥ സംരക്ഷണത്തിലുമടക്കം സർവ്വ മേഖലകളിലും അവളെ ഇസ്‌ലാം ചേർത്ത് നിർത്തുന്നുണ്ട്.


ആദരിക്കണം... ബഹുമാനിക്കണം.. സ്നേഹിക്കണം...

No comments:

Wikipedia

Search results