എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

റമളാൻ വസന്തം 7.2

 റമളാൻ വസന്തം 7.2



  നമ്മുടെ നാട്ടിൽ ചൂട് ശക്തമായി കൊണ്ടിരിക്കുകയാണ്... ആശ്വാസത്തിന്റെ ഒരു മഴക്കായ് നാം കൊതിച്ചു കൊണ്ടിരിക്കുന്നു...

  മഹാനായ ഹസനുൽ ബസ്വരി (റ) യുടെ കാലഘട്ടം...

നാട്ടിൽ അതി ശക്തമായ വേനൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. മഴ ലഭിക്കാതെ കൃഷികളെല്ലാം നശിച്ച് പോയ്‌, വെള്ളം ലഭിക്കാതെ കന്ന് കാലികൾ ചത്തു തുടങ്ങി... ജനങ്ങൾ തങ്ങളുടെ ഓരോ ദിവസത്തെയും അത്യാവശ്യങ്ങൾക്ക് വരെ വളരെയധികം കഷ്ടപ്പെടുന്നൊരു സാഹചര്യം... 

എല്ലാവരും കൂടെ ആണ് നാട്ടിലെ പണ്ഡിതനായ ഹസനുൽ ബസ്വരി (റ) യുടെ അടുക്കലെത്തി സങ്കടം പറഞ്ഞു.. മഴയില്ല.. വെള്ളമില്ല... ഞങ്ങളാകെ പ്രയാസത്തിലാണ്. അദ്ദേഹം അവരോടൊക്കെ പറഞ്ഞത് വിശുദ്ധ ഖുർആൻ സൂറത്തുൽ ഹൂദിലെ 52 ആമത്തെ ആയത്തായിരുന്നു...


 وَیَـٰقَوۡمِ ٱسۡتَغۡفِرُوا۟ رَبَّكُمۡ ثُمَّ تُوبُوۤا۟ إِلَیۡهِ یُرۡسِلِ ٱلسَّمَاۤءَ عَلَیۡكُم مِّدۡرَارࣰا 


(എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും ചെയ്യും...)


  റബ്ബിലേക്ക് നമ്മൾ അടുത്താൽ.. റബ്ബിനോട് നാം പാപമോചനം തേടിയാൽ... നമുക്ക് വേണ്ടതൊക്കെ നമ്മുടെ ആവശ്യമറിഞ്ഞു കൊണ്ട് റബ്ബ് നമുക്ക് നൽകി കൊണ്ടേയിരിക്കും... 

ഇസ്തിഗ്ഫാറുകൾ ഉയരട്ടെ...

കുളിർമയേകാൻ നാഥൻ മഴ വർദ്ധിപ്പിച്ചു കൊള്ളും...


✍️ അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results