എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

വസന്തക്കാറ്റ് അവസാനിക്കുന്നു....

 റമളാൻ വസന്തം 29


  നോമ്പുതുറ കാത്തിരുന്ന അസ്തമയങ്ങളും അത്താഴത്തിനുണർന്ന പുലർച്ചകളും നൽകിയ സന്തോഷങ്ങൾക്ക് വിട...

  കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൊണ്ട് നാം തേടിയ രാത്രിയുടെ അന്ത്യയാമങ്ങൾ...

  ദാനം നൽകി ഉയർന്നുപോയ നമ്മുടെ കൈകൾ...

  പുണ്യമാസം വിട പറയാൻ വെമ്പി നിൽക്കുകയാണ്... അടുത്ത പതിനൊന്നു മാസത്തേ ഒഴുക്കിനുള്ള ഊർജ്ജം സമ്മാനിച്ചുകൊണ്ട് ....

  പതിനൊന്നു മാസവും നമുക്ക് ഒഴുകണം... റബ്ബിന്റെ സ്വർഗം നേടിയെടുക്കാൻ...

  ധൃതിപിടിച്ച ജീവിതയാത്രയ്ക്കിടയിൽ മറന്നുവെച്ച പലതും നേടിയെടുക്കാൻ ഈ വസന്തകാലത്തിനായി...

  ഖുർആനെന്ന പ്രകാശത്തെ കൂട്ടുപിടിച്ചാണ് ഇനി നമ്മുടെ സഞ്ചാരം... പുതിയ മനുഷ്യനായി... സഹോദരങ്ങളെ സ്നേഹിച്ച്...

  ഒറ്റപ്പെടുത്തിയവർക്കും കുറ്റപ്പെടുത്തിയവർക്കുമെല്ലാം പൊറുത്തുകൊടുത്ത് മധുരമുള്ളൊരു ജീവിതം നേടണം...

  സ്നേഹമാണ് പ്രതികാരമെന്ന് തിരിച്ചറിയണം... വസന്ത കാറ്റിന്റെ സുഖത്തിനൊരു കൊച്ചു വിരാമം...


റമളാൻ വസന്തം 5.0

✍️അമീൻ തിരുത്തിയാട്



No comments:

Wikipedia

Search results