എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തങ്ങൾ...

 റമളാൻ വസന്തം 8

ഒരിക്കൽ പ്രവാചകൻ (സ്വ) പറഞ്ഞു:

كُلُّكُمْ راعٍ، وكُلُّكُمْ مَسْؤولٌ عن رَعِيَّتِهِ..... 

"നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. നിങ്ങൾക് കീഴിലുള്ള ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്....."

  ഈ ഹദീസിന്റെ തുടർച്ചയായി പ്രവാചകൻ ഒരുപാട് വിഭാഗത്തെപറ്റി, ഓരോ തരത്തിലുള്ള ഭരണാധികാരികളെപ്പറ്റി പറയുന്നുണ്ട്. അത്തരത്തിൽ ഓരോ രാജാവും അയാളുടെ പ്രജകളെപ്പറ്റി ചോദ്യം ചെയ്യപ്പെടും.. ഓരോ മനുഷ്യനും അവൻ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിൽ ചോദ്യം ചെയ്യപ്പെടും.

  ഇന്ന് പലർക്കും ഒരുപാട് സ്ഥാനമാനങ്ങളുണ്ടാവും. പക്ഷെ ആ സ്ഥാനത്തോട് നീതി പൂർവമായ സമീപനം സ്വീകരിക്കാൻ പലരും പലപ്പോഴും തയ്യാറാവാറില്ല എന്നതാണ് വസ്തുത. ജനങ്ങളും അയാളും തമ്മിലുള്ള അമാനത്ത് പലപ്പോഴും പൂർത്തീകരിക്കാതെ പോകാറാണുള്ളത്. ഏതൊരു സംഘടന, അല്ലെങ്കിൽ ഏതൊരു പുതിയ പ്രസ്ഥാനം ഉണ്ടാകുമ്പോഴും അതിന്റെ തലപ്പത് ഞാൻ തന്നേ വേണമെന്നുള്ള മനുഷ്യന്റെ വാശിയാണ്, അവന്റെ ആർത്തിയാണ് ഇത്തരത്തിൽ നീതി പുലർത്താനാകാത്ത ഉത്തരവാദിത്തങ്ങൾക്ക് പ്രധാന കാരണം.

  നീതി പുലർത്തണം ഏറ്റെടുക്കുന്ന ഓരോ ഉത്തരവാദിത്തത്തോടും.. അത് ജോലി കാര്യങ്ങളിലായാലും അല്ലെങ്കിലും... അല്ലെങ്കിൽ നാളെ റബ്ബിന്റെയടുക്കൽ ചോദ്യം ചെയ്യപ്പെടുമ്പോൾ നാം നഷ്ടക്കാരിൽ പെട്ട് പോകും....

No comments:

Wikipedia

Search results