റമളാൻ വസന്തം 30
അൽഹംദുലില്ലാഹ്, വിശുദ്ധ മാസത്തിൽ ഒരു ദിനം കൂടി അധികം ലഭിച്ചിരിക്കുന്നു. ഇതൊരു ബോണസാണ്. നാം ചെയ്യുന്ന ജോലിക്ക് ശമ്പളത്തിന് പുറമെ അധികമായി കൊണ്ട് പ്രതിഫലം നൽകുമ്പോൾ നാം അനുഭവിക്കുന്നൊരു സന്തോഷമില്ലേ... അതിനേക്കാൾ വലുതാണ് ഒരു വിശ്വാസിക്ക് ഒരു നോമ്പ് അധികം ലഭിക്കുക എന്നത്.
അധികം ലഭിച്ചത് അനുഗ്രഹം തന്നെ... പക്ഷെ അധികമായതിനെ നഷ്ടപ്പെടുത്തുന്നവരായ് നാം മാറരുത്. കഴിഞ്ഞു പോയ ദിന രാത്രങ്ങളെ പോലെ തന്നെ ഈ ഒരു ദിനത്തിലും പുണ്യത്തിലും നന്മയിലും മത്സരിക്കാൻ നമുക്കാവണം. ചെയ്തു തീർത്തു പൂർത്തിയായവരല്ല നാം... പൂർത്തിയാക്കാനുണ്ട് ഇനിയുമൊട്ടേറേ.... പൂർത്തിയാക്കലിലേക്കാകട്ടെ ശ്രദ്ധ മുഴുവൻ....
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment