എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ഞാനെത്ര ഭാഗ്യവാൻ...

 റമളാൻ വസന്തം 15

  ഇമാം ദഹബി (റ) അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള ഒരു സംഭവമുണ്ട്.

  യാത്രക്കാരനായ ഒരു മനുഷ്യൻ തന്റെ യാത്രയ്ക്കിടെ വഴി തെറ്റി തകർന്ന് വീഴാറായ ഒരു കുടിലിലേക്ക് കയറുന്നു... ആ കുടിലിനുള്ളിൽ രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത രണ്ട് കൈകളുമില്ലാത്ത ശരീരം തളർന്നു പോയ ഒരു വൃദ്ധനെ അദ്ദേഹം കണ്ട് മുട്ടി. ആ വൃദ്ധനായ മനുഷ്യൻ അല്ലാഹുവിന് നന്ദി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാൾ പറയുന്നുണ്ട് "തന്റെ മറ്റേത് സൃഷ്ടിപ്പിനെക്കാളും എന്നെ ആദരിച്ച, മഹത്വപെടുത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും". ഇത് കേട്ട യാത്രക്കാരനായ മനുഷ്യൻ അത്ഭുതത്തോടെ അയാളോട് ചോദിച്ചു: "നിങ്ങൾക് ഈ രീതിയിലുള്ള പരിമിതികളൊക്കെയുണ്ടായിട്ടും എങ്ങനെയാണ് ഇത്രമാത്രം നാഥനെ സ്തുതിക്കാൻ സാധിക്കുന്നത്...?" വൃദ്ധനായ ആ മനുഷ്യൻ മറുപടി പറഞ്ഞു :എനിക്ക് ഈ കാണുന്ന പരിമിതികളൊക്കെ ഉണ്ട് എങ്കിലും എന്റെ റബ്ബെനിക്ക് ചിന്തിക്കാനുള്ള ബുദ്ധിയും നന്മ ചെയ്യാനുള്ള അവസരങ്ങളും തന്നില്ലേ.... "

  ആ വൃദ്ധനായ മനുഷ്യൻ അവസാനം പറഞ്ഞ മറുപടിയിൽ നിന്നാണ് നമ്മളാലോചിച്ചു തുടങ്ങേണ്ടത്.

  നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് മാറാരോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ഒരുപാട് മനുഷ്യരില്ലേ... അവരിൽ നിന്നെല്ലാം വ്യത്യസ്തമായി കൊണ്ട് റബ്ബ് നമുക്കൊരുപാട് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. നമുക്കാരോഗ്യം നൽകിയിട്ടുണ്ട്... ആ നിലയിൽ നമ്മളോരോരുത്തരും ഭാഗ്യവാന്മാരാണ്... ആ അനുഗ്രഹങ്ങൾക്ക് റബ്ബിനോട് നമ്മൾ നന്ദി കാണിക്കാറുണ്ടോ...?

  ആ റബ്ബിനെ വിളിച്ചു തേടാൻ സമയം കണ്ടെത്താറുണ്ടോ...? ആത്മ വിചാരണ നടത്താനുള്ള അവസരമാക്കി മാറ്റണം ഈ പുണ്യ ദിനങ്ങളെ... എങ്കിലേ വിജയം സാധ്യമാവൂ...


റമളാൻ വസന്തം 4.0

✍️അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results