റമളാൻ വസന്തം 6
ചെറുപ്പം തൊട്ടേ നമ്മൾ കടലാസു പെൻസിൽ ഉപയോഗിക്കുമ്പോൾ കൂടെ തന്നേ റബ്ബറും കൊണ്ട് നടക്കാറുണ്ട്. എന്തിനാണത് എന്ന് ചിന്തിച്ചിട്ടുണ്ടോ...?
അതെ, സംഭവിച്ചു പോകുന്ന ഓരോ തെറ്റുകളും പെട്ടെന്ന് തന്നെ മായ്ച്ചു തിരുത്തി മുന്നോട്ട് പോകാൻ...
മനുഷ്യരായ നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാറുണ്ടല്ലേ... എന്നാൽ അതെല്ലാം തിരുത്തി മുന്നോട്ട് പോകുന്നതിനെ കുറിച്ച് ആലോചിക്കാറുണ്ടോ...? പെൻസിലിന് റബ്ബർ എന്ന പോലെ മനുഷ്യൻ ചെയ്യുന്ന തിന്മകൾ മായ്ച്ചു കളയാൻ ഉള്ള അവസരമാണ് തൗബ എന്നത്. തൗബ ചെയ്യുന്നവരെ നാഥൻ ഇഷ്ടപ്പെടുന്നുവെന്ന് ഖുർആനും പഠിപ്പിക്കുന്നു. തൗബ ജീവിതത്തിന്റെ ഭാഗമാക്കി സംശുദ്ധമായ ജീവിതം നേടാൻ നമുക്ക് സാധിക്കണം.
No comments:
Post a Comment