എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

കോപത്തെ നിയന്ത്രിക്കാം...

 റമളാൻ വസന്തം 22

  കോപം... പലപ്പോഴും പലർക്കുമിടയിൽ പല പ്രശ്നങ്ങൾക്കും കാരണം. കോപം വരാതിരിക്കാൻ എന്താണ് ചെയ്യാനാവുക...? ഇനി കോപം വന്നാൽ എന്ത് ചെയ്യും...?

  പ്രവാചകൻ തിരുമേനി (സ്വ) യുടെ അടുക്കൽ വന്ന് ഒരാൾ പറഞ്ഞു: എന്നെ ഉപദേശിക്കണം നബിയേ... പ്രവാചകൻ അദ്ദേഹത്തോട് "നീ കോപിക്കരുത്" എന്ന് മാത്രമായിരുന്നു മറുപടിയായി പറഞ്ഞത്. വീണ്ടും പല തവണ ആ മനുഷ്യൻ എന്നേ ഉപദേശിക്കണം നബിയേ എന്ന് ആവർത്തിച്ചു കൊണ്ടിരുന്നപ്പോഴും പ്രവാചകൻ തിരിച്ചു പറഞ്ഞത് ഈ ഒരു വാക്യം മാത്രമാണ്, "നീ കോപിക്കരുത്"... 

മറ്റൊരു സ്ഥലത്ത് ഒരാൾക്ക് പ്രവാചകൻ ഉപദേശം നൽകുന്നതായി കാണാൻ പറ്റും. "നീ കോപിക്കരുത്. നിനക്ക് കോപം വരുമ്പോൾ അത് ക്ഷമിപ്പിക്കാനായി നീ

 أعوذ بالله من الشيطان الرجيم

എന്ന് ചൊല്ലിയാൽ മതി". കോപം ഒന്നിനും ഒരു പരിഹാരമല്ല.. കോപം കൂടുന്ന സമയത്ത് നാം പറഞ്ഞു പോയ വാക്കുകളെയോർത്ത് പിന്നീട് ദുഃഖിക്കുന്നതിനേക്കാൾ നല്ലത്, കോപം വരാതെ സൂക്ഷിക്കലാണ്.  പ്രവാചകൻ പഠിപ്പിക്കുന്നുണ്ട്:

لا تعضب، ولك الجنة...

"നീ കോപിക്കരുത്, എങ്കിൽ നിനക്ക് സ്വർഗമുണ്ട്". കോപത്തെ നിയന്ത്രിക്കുക. ക്ഷമ കൈകൊള്ളുക.... 

No comments:

Wikipedia

Search results