റമളാൻ വസന്തം 20
സാമ്പത്തികമായി സമൂഹത്തിൽ മൂന്നു തരമാളുകൾ ഉണ്ടാകും. ധാരാളമുള്ളവനും തീരെ ഇല്ലാത്തവനും ഇതിനിടയിൽ മിതമായുള്ളവനും.
ദാനധർമ്മത്തിന്റെ മാസത്തിലാണല്ലോ നാം. പലപ്പോഴും സമൂഹത്തിൽ നാം കണ്ടുവരുന്നൊരു പ്രവണതയാണ് സാമ്പത്തികമായി തീരെ ഇല്ലാത്തവന് തന്നെ സകാത്ത് വിഹിതവും ദാനധർമ്മങ്ങളുമെല്ലാം സ്ഥിരമായി ലഭിക്കപ്പെടുന്നത്. ആ വിഭാഗം എന്നും മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടുന്നവരുമായിരിക്കും.
ഇതിനിടയിൽ തന്റെ അഭിമാനം കൊണ്ട് മറ്റുള്ളവർക്കിടയിൽ കൈ നീട്ടാത്ത ഒരു വിഭാഗമുണ്ട്. അവരെയും കൂട്ടത്തിൽ സഹായിക്കാൻ നാം മറന്നു പോകരുത്.
കൈനീട്ടി വരുന്നവരെക്കാൾ അഭിമാനം കൊണ്ട് കൈനീട്ടാൻ മടിക്കുന്നവരാണിന്ന് കൂടുതൽ. അവരും സകാത്തിനർഹരാണ്. അവരെ സഹായിക്കാൻ നാം ശ്രമിക്കണം.
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment