റമളാൻ വസന്തം 9
മനുഷ്യനൊരു സാമൂഹ്യ ജീവിയാണ്. പരാശ്രയമില്ലാതെ അവന് ജീവിക്കുക സാധ്യമല്ല. അതെത്ര വലിയ സമ്പന്നനാണെങ്കിലും...
പരസ്പരം സഹകരിച്ച്, സ്നേഹം കൊടുത്ത്, സ്വാർത്ഥ വെടിഞ്ഞു ജീവിക്കലാണല്ലോ സൗഹൃദം. തനിക്കൊരാത്യാവശ്യം വരുമ്പോൾ തന്റെ കൂടെ നിന്ന് സഹായിക്കുക എന്നത് സുഹൃത്തിന്റെ ബാധ്യതയും...
എന്നാലിന്നത്തെ സൗഹൃദങ്ങൾ ഈ രീതിയിലാണ്...?
"പണത്തിനു മീതെ പരുന്തും പറക്കില്ല" എന്ന് പഴമക്കാർ പറഞ്ഞറിവുണ്ട്. ആ രീതിയിൽ പണവും സ്വാധീനവും നോക്കി തിരഞ്ഞെടുക്കുന്ന ഒന്നാണോ ഇന്ന് സൗഹൃദം..? പലപ്പോഴും അങ്ങനെയായിട്ടുണ്ടല്ലേ ?
ഒരു നല്ല സുഹൃത്ത് കണ്ണാടി പോലെയാണെന്നാണ് മഹത് വചനം. തന്റെ കൂട്ടുകാരന് അവന്റെ ഗുണദോഷങ്ങളെ അവൻ കാണിച്ചു കൊടുക്കും.
നല്ല സുഹൃത്ത് കസ്തൂരി വില്പനക്കാരനെ പോലെയാണെന്നാണ് തിരുവചനം. അവനിൽ നിന്ന് നിങ്ങൾക്ക് നല്ല സുഗന്ധമെങ്കിലും ആസ്വദിക്കാം.
പണം കൊണ്ടളക്കാതെ, ഹൃദയ വിശുദ്ധി കൊണ്ട് സൗഹൃദത്തേയളക്കാൻ നമുക്കാവണം...
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment