എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

വല്ലാത്തൊരു മാധുര്യമാണാ തുള്ളികൾക്ക്...

 റമളാൻ വസന്തം 20

  മഹതി ആയിഷ (റ) യോട് പ്രവാചകരിൽ നിങ്ങൾ കണ്ട ഏറ്റവും ആശ്ചര്യകരമായ കാര്യമേതെന്ന് ചോദിച്ചപ്പോൾ അവർ പറയുന്നുണ്ട്. "അദ്ദേഹം വുളു ചെയ്ത്, രാത്രി നമസ്കാരത്തിന് നിന്നു, എന്നിട്ടദ്ദേഹം തന്റെ ശരീരം നനയുവോളം കരഞ്ഞു"

  നാഥനെ ഭയന്നുള്ള ഒരാളുടെ കരച്ചിൽ കാരണം അവൻ നരകത്തിൽ പ്രവേശിക്കില്ലെന്ന് തിരുദൂതർ...

  സങ്കടം വരുന്ന സന്ദർഭത്തിൽ റബ്ബിന്റെ ശിക്ഷയെ ഭയന്നും ആ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചും കരയൽ ഈമാനിന്റെ അടയാളമെന്ന് പണ്ഡിതന്മാർ...

  റമളാനിന്റെ മൂന്നിൽ രണ്ട് ഭാഗം കഴിഞ്ഞു. ഏറ്റുപറയാൻ ഇനിയൊരവസരമുണ്ടാകണമെന്നില്ല. ശുദ്ധമായ മനസ്സുമായി അൽപ്പ നേരം ഒറ്റക്കിരിക്കാനാകണം. പൊറുക്കലിനെ തേടാനും നാഥന്റെ കാരുണ്യം നേടാനും നമുക്കാവണം. നാഥന്റെ മുന്നിൽ മുസ്വല്ല വിരിച്ച് റബ്ബിലേക്കടുക്കണം.

  ആ സമയത്ത് മാത്രം തുളുമ്പുന്ന ചില കണ്ണുനീർ തുള്ളികളുണ്ട്. നിഷ്കളങ്കമായ കണങ്ങളാണത്. വല്ലാത്തൊരു മാധുര്യമണവക്ക്. അതനുഭവിക്കാൻ ഖൽബിൽ ഈമാനിന്റെ ഇത്തിരി വെട്ടം മാത്രം മതി.


റമളാൻ വസന്തം 4.0

✍️അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results