റമളാൻ വസന്തം 24
പ്രവർത്തന ഫലങ്ങൾ നിയ്യത്തനുസരിച്ചാണെന്ന് തിരുദൂതർ, അതിനർത്ഥം നിയ്യത്താണ് പ്രധാനമെന്ന്...
ബനൂ ഇസ്രായേൽ സമൂഹത്തിലെ ഒരു മനുഷ്യൻ ദാനം ചെയ്യാനുദ്ദേശിച്ചു. ആദ്യ ദിവസം രാത്രിയിൽ അയാൾ ധനവുമായി ഇറങ്ങി. വഴിയിൽ കണ്ട ദുഃസ്വഭാവിയായ ഒരു സ്ത്രീക്ക് ദാനം നൽകി. പിറ്റേ ദിവസം രാവിലെ ആളുകൾ ദുർവൃത്തയായവൾക്ക് ദാനം നൽകി എന്ന് പറഞ്ഞു അദ്ദേഹത്തേ പരിഹസിച്ചു.
രണ്ടാം ദിവസവും ധനവുമായിറങ്ങി, അന്ന് ഒരു ധനികനാണ് ദാനം നൽകിയത്. അന്നും ആളുകൾ പരിഹസിച്ചു. മൂന്നാം ദിവസം ധനവുമായിറങ്ങി, വഴിയിൽ കണ്ട ഒരു മോഷ്ടാവിന്ന് ദാനം നൽകി. പിറ്റേ ദിവസം മോഷ്ടാവിന് ദാനം നൽകി എന്ന് പറഞ്ഞു ആളുകൾ അദ്ദേഹത്തേ പരിഹസിച്ചു.
പിന്നീട് എന്റെ ദാനമെല്ലാം പാഴായി പോയല്ലോ എന്ന് പറഞ്ഞു ഇയാൾ വിലപിക്കുന്നുണ്ട്. ആ സമയത്ത് ഇദ്ദേഹത്തിന്റെ സുഹൃത്ത് വന്നു ഇയാളോട് പറഞ്ഞു. "നിങ്ങളുടെ ദാനം സ്വീകരിക്കപ്പെട്ടു, ആ ദാനം മൂലം ആ സ്ത്രീ ദുർവൃത്തികൾ നിർത്തിയേക്കാം, ധാനികനായ ആൾ ദാനം നൽകാൻ തുടങ്ങിയേക്കാം, മോഷ്ടാവ് മോഷണം നിർത്തിയേക്കാം...."
ഈ സംഭവം നമ്മേ ഒരുപാടുണർത്തേണ്ടതുണ്ട്.
ഏതൊരു പ്രവർത്തനത്തിന്റെയും ഓട്ട മാത്രം കാണാതെ, അതിലെ ന്യൂനത മാത്രം കണ്ടെത്താതെ അതിന്റെ നല്ല ഭാഗങ്ങൾ കാണാൻ നമുക്കാവണം, ആ രീതിയിൽ നല്ല നിയ്യത്തുകളുമായി പ്രവർത്തിക്കാനും. നിയ്യത്തിൽ കാപട്യമില്ലാത്തതേ അല്ലാഹുവിന് ആവശ്യമുള്ളൂ...
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment