എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ഹൃദയം വിശാലമാകണം

 റമളാൻ വസന്തം 19

  മൂസാ നബി ആ നാട്ടിലെ ഭരണാധികാരി ഫിർഔനിന്റെയടുത്തേക്ക് പോകുമ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട്: "എന്റെ ഹൃദയത്തിന് വിശാലത നൽകണേ" എന്ന്. ഹൃദയം വിശാലമായി കിട്ടാനുള്ള പ്രാർത്ഥന പ്രവാചകരും നമുക്കറിയിച്ച് തന്നിട്ടുണ്ട്.

  ഹൃദയത്തിനുടമകളാണെന്ന് പറയുന്നിടത്തല്ല, അതിന് എത്രമാത്രം വിശാലതയുണ്ടെന്ന് പറയുന്നിടത്താണ് കാര്യം. ഒരു വസ്തു യാതൊരു പ്രയോജനവുമില്ലാതെ വളർന്നു പന്തലിച്ചിട്ട് കാര്യമില്ലല്ലോ...

  ഹൃദയം വിശാലമാക്കാൻ നമുക്കാവണം. ശ്രേഷ്ഠമായ ഹൃദയത്തിൽ നിന്നേ ശ്രേഷ്ഠമായ പ്രവർത്തികളുണ്ടാവൂ... അപ്പോൾ ആ ഉറവിടം നന്നാകണമല്ലോ... വിശാലതയുള്ള ഹൃദയത്തിലെ നന്മകൾ മൊട്ടിടുകയുള്ളൂ...

  തനിക്ക് ചുറ്റുമുള്ളത് തന്റെ ശത്രുക്കളാണെന്ന് ചിലപ്പോൾ തോന്നാറില്ലേ... ഏതാണ് ശരിയെന്നു അന്വേഷിക്കാതെ എടുത്തു ചാടാറില്ലേ... എല്ലാം മനസ്സിന് ഇടുക്കം വരുമ്പോൾ സംഭവിക്കുന്നതാണ്.

  മുൻപേ കഴിഞ്ഞ പ്രവാചകരായിരുന്നു ഹൃദയ വിശാലതക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നത്. അതോർക്കാനും ആ രൂപത്തിൽ പ്രാർത്ഥിക്കാനുമാകണം ഈ റമളാൻ.


റമളാൻ വസന്തം 4.0

✍️അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results