എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

പരീക്ഷണങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാം...

 റമളാൻ വസന്തം 15


"അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല."


 വിശുദ്ധ ഖുർആനിൽ സൂറത്തുൽ തൗബയിലെ 126 ആം വചനത്തിൽ ലോക രക്ഷിതാവ് പറയുന്ന വാക്കുകളാണിത്. ഇതേ കാര്യമല്ലേ കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് നമുക്കിടയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഓരോ വർഷവും വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾക്ക് നാം വിധേയരായി കൊണ്ടിരിക്കുന്നു. എന്നിട്ടും നാഥനിലേക്ക് മടങ്ങാനോ അവന്റെ കല്പനകൾ അംഗീകരിച്ച് ജീവിതം ക്രമീകരിക്കാനോ നാം തയ്യാറാകാറുണ്ടോ...? ജീവിതത്തിന്റെ ഓരോരോ മേഖലകളിലും ആഡംബരത്തിന്റെയും ധാരാളിത്തതിന്റെയും രീതിയിലാണിന്ന് മനുഷ്യരിൽ പലരും. ചിന്തിക്കാൻ ദൈവം നൽകിയ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാതെ, അവനിലേക്ക് ഖേദിച്ചു മടങ്ങാതെ ഓരോ കാരണങ്ങൾ പറഞ്ഞു നാഥനിൽ നിന്നും അകലുന്നവനാണ് മനുഷ്യൻ.

  നമ്മുടെ ജീവിത ശൈലിയിലും രീതിയിലും ചുറ്റുപാടുകളിലും നാഥനെ മറക്കാതെ ജീവിക്കാൻ നമുക്ക് സാധിക്കുന്നുവെങ്കിൽ മാത്രമേ നമുക്ക് വിജയികളായി തീരാൻ സാധിക്കുകയുള്ളൂ.. അതിനായിരിക്കണം നമ്മുടെ ഓരോ പ്രവർത്തനങ്ങളും...

No comments:

Wikipedia

Search results