എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Monday, May 20, 2019

നെഞ്ചോട് ചേർക്കാം... വിശുദ്ധ ഖുർആനിനെ


റമളാൻ വസന്തം- 15

അമീൻ തിരുത്തിയാട്

  ലോക സൃഷ്ടാവിൽ നിന്നും അന്ത്യപ്രവാചകൻ മുഹമ്മദ്‌ (സ്വ) യിലേക്ക് അവതീർണമായ പരിശുദ്ധ ഖുർആൻ മാനവർക്ക് മുഴുവൻ മാർഗദീപമാണ്, വഴി കാട്ടിയാണ്. ഈ ഗ്രന്ഥത്തെ നാം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വന്നാൽ നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കും. മഹാനായ ഉമർ ബ്നു ഖത്തബ്(റ) നെയും അബൂത്വൽഹ(റ)നെയും ഫുളയ്ൽ ബ്നു ഹൻളലയെയും മാറ്റിയത് ഈ ഖുർആൻ ആയിരുന്നു.
  വിശുദ്ധ ഖുർആനെ പരിചയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നുണ്ട്.
من الظلمات إلى النّور...
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മനുഷ്യനെ കൈ പിടിച്ചുയർത്താൻ പര്യാപ്തമാണ് വിശുദ്ധ ഖുർആൻ. വിശുദ്ധ ഖുർആനിലൂടെ സഞ്ചരിച്ചപ്പോൾ സ്വഹാബികൾക്കുണ്ടായ മാറ്റം പ്രകടമാണ്. നമ്മുടെ ജീവിതത്തിൽ നാമും ഖുർആനെ പഠിക്കുകയാണെങ്കിൽ നമുക്കും മാറ്റങ്ങളുണ്ടാകും.
  സമൂഹത്തിൽ ഏറ്റവും ഉത്തമരായ ആളുകൾ ആരെന്ന് ചോദിക്കപ്പെട്ട സന്ദർഭത്തിൽ പ്രവാചകൻ(സ്വ) പറയുന്നത് "ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആളുകളാണ്" എന്നാണ്.
خيركم من تعلّم القرآن وعلمه...

ഖുർആൻ പഠിക്കുന്ന, അതിനെ പാരായണം ചെയ്യുന്ന ആളുകൾക്ക് നാളെ ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശ പറയുമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചു. വിശുദ്ധ ഖുർആനെ പഠിക്കാൻ നാം സമയം കണ്ടെത്തേണ്ടതുണ്ട്. അതിനെ പഠിക്കാത്തവർ അതിനെ അവഗണിച്ചവർ നാളെ ഖിയാമത്ത് നാളിൽ അന്ധനായിക്കൊണ്ടണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയെന്ന് സൂറത്തുൽ ത്വാഹയിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചു. അത് കൊണ്ട് ഖുർആൻ പഠിക്കുന്ന അത് പഠിപ്പിക്കുന്ന ഉത്തമരായ ആളുകളായി നാം മാറേണ്ടതുണ്ട്. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ....

Sunday, May 19, 2019

പാപമോചനം ജീവിതത്തിന്റെ ഭാഗമാക്കുക...


റമളാൻ വസന്തം- 14

അമീൻ തിരുത്തിയാട്


  മഹാനായ ഇമാം ഹസനുൽ ബസ്വരി(റ)ന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും എന്നിട്ടു അവരവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും വിവരിക്കുകയും ചെയ്തു. ചിലർ തങ്ങൾക്ക് സന്താന സൗഭാഗ്യം ലഭിക്കാത്തതിനും മറ്റു ചിലർ മഴ ലഭിക്കാത്തത് മൂലം തങ്ങളുടെ കൃഷി നശിക്കുന്നതും തുടങ്ങി ധാരാളം പരാതികൾ... ഇത്തരത്തിൽ പരാതി പറഞ്ഞവർക്കെല്ലാം ഹസനുൽ ബസ്വരി(റ) ഓരേ ഉത്തരമാണ് നൽകിയത്. "നിങ്ങൾ പാപമോചനം വർധിപ്പിക്കണം".
  സന്ദർശകരൊക്കെ പോയി കഴിഞ്ഞിട്ട് ഇദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ഇദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾ എന്ത് കൊണ്ടാണ് എല്ലാവർക്കും ഓരേ ഉത്തരം തന്നെ നൽകിയത്? ഇത് കേട്ട ഹസനുൽ ബസരി(റ)  വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹൂദ്ന്റെ 52ആം വചനം പാരായണം ചെയ്തു: അതിൽ നമുക്ക് കാണാം...
وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ

"എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌."
  പാപമോചനം തേടിയാൽ റബ്ബിനോട് ഇസ്തിഗ്ഫാർ നടത്തിയാൽ അവൻ പൊറുത്തു തരാത്ത പാപങ്ങളില്ല.

إنّ اللّه يغفر الذنوب جميعا، إنّه هو الغفور الرحيم
അല്ലാഹു പാപങ്ങൾ എല്ലാം പൊറുക്കുന്നവനാണ്..
  മറ്റൊരു വചനത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
"നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌."
   അല്ലാഹു നമ്മൾ അവനെ വിളിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്...  അത് കൊണ്ട് തന്നെ നാഥനിലേക്ക് മടങ്ങുക. പാപമോചനം നടത്തുക. നമ്മുടെ പാപങ്ങളെല്ലാം നാഥൻ പൊറുത്തു തരുമാറാകട്ടെ....

Saturday, May 18, 2019

തൗബ ചെയ്യാം, റബ്ബിലേക്കടുക്കാം...


റമളാൻ വസന്തം- 13

അമീൻ തിരുത്തിയാട്


  മനുഷ്യരായ നാമോരോരുത്തരും പാപികളാണ്. നമ്മുടെ പാപങ്ങൾ മായ്ച്ചു കളയാൻ ആണ് പരിശുദ്ധമായ ഒരു മാസം നമ്മിലേക്ക്‌ കടന്നു വന്നത്. എന്നിട്ടും നമുക്ക് നമ്മുടെ പാപങ്ങൾ മായ്ച്ചു കളഞ്ഞു നല്ല മനുഷ്യരാവാൻ സാധിച്ചില്ല എങ്കിൽ നാം പരാജയപ്പെട്ടവരാകും.  ഒരു റമളാൻ വന്നു കിട്ടിയിട്ട് അത് മൂലം തന്റെ പാപങ്ങൾ മായ്ച്ചു കളഞ്ഞിട്ട് പാപമോചനം നേടാൻ സാധിക്കാത്തവൻ അകന്നു പോകട്ടെ എന്ന് ജിബ്‌രീൽ (അ) പ്രാർത്ഥിച്ചതും പ്രവാചകൻ (സ്വ) അതിനു ആമീൻ പറഞ്ഞതും നമുക്കറിയാം.. അത് കൊണ്ട് തന്നെ ഈ റമളാൻ കൊണ്ടെങ്കിലും നമ്മുടെ ജീവിതത്തെ പാപങ്ങളിൽ നിന്നും അകറ്റി നിർത്താൻ നമുക്ക് കഴിയണം.
إنّ الله يحب التوابين ويحب المتطهرين
തീർച്ചയായും അല്ലാഹു തൗബ ചെയ്യുന്നവരെ, തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞ് റബ്ബിലേക്ക് ഖേദിച്ച് മടങ്ങുന്നവരെ ധാരാളമായി ഇഷ്ടപ്പെടുന്നത് ആണ്...
സ്വഹാബികൾ എല്ലാം കൂടി തന്നെ ഒരു കുഴിയിൽ ഇറക്കി നിർത്തി കല്ലെറിഞ്ഞു കൊണ്ട് തന്നെ കൊല്ലുമെന്ന് അറിഞ്ഞിട്ടും طهّرني يا رسول الله എന്ന് പറഞ്ഞു കൊണ്ട് പ്രവാചകന്റെ അടുത്തേക്ക് കടന്നു വന്ന സ്വഹാബിയെ നമുക്കറിയാം... ആ സ്വഹാബികളെയെല്ലാം തൗബ ചെയ്യാൻ പ്രേരിപ്പിച്ചത് അവർക്ക് അല്ലാഹുവിലുള്ള ഭയമായിരുന്നു... അത് കൊണ്ട് അവരെ പോലെ പെട്ടെന്ന് തന്നെ തൗബ ചെയ്യുന്നവരായി നാം മാറേണ്ടതുണ്ട്. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...

Friday, May 17, 2019

സഹോദരനെ സഹായിക്കാം, അവന് സേവനം ചെയ്യാം...


റമളാൻ വസന്തം- 12

അമീൻ തിരുത്തിയാട്

  റമളാൻ മാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായതാണ് തന്റെ സഹജീവിയുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും തിരിച്ചറിഞ്ഞ് അവനെ സഹായിക്കുക എന്നത്. നീണ്ട പതിനൊന്ന് മാസക്കാലം സുഭിക്ഷമായിരുന്നവയറും ശരീരവും ഒരു മാസത്തെ വ്രതാനുഷ്ഠാനം കൊണ്ട് ഊഷ്മണമാവുമ്പോൾ തിരിച്ചറിവിന്റെ പാതയിൽ സ്വന്തം അസ്ഥിത്വവും സ്ഥാനവും തിരിച്ചറിയുന്നവനാണ് യത്ഥാർത്ഥ വിശ്വാസി.

من فرج عن أخيه المؤمن كربة من كرب الدنيا فرج الله عنه كربة من كرب يوم القيامة، ومن ستر على مسلم ستر الله عليه في الدنيا والآخرة
പ്രവാചകൻ(സ്വ)യുടെ ഒരു ഹദീസിൽ നമുക്ക് കാണാൻ സാധിക്കും." ആരെങ്കിലും തന്റെ സഹോദരന്റെ ഒരു പ്രയാസം ദുനിയാവിൽ വെച്ച് മാറ്റിക്കൊടുത്താൽ, അല്ലാഹു അവന്റെ പ്രയാസം ഖിയാമത്ത് നാളിൽ മാറ്റിക്കൊടുക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിന്റെ വല്ല ന്യൂനതകളും മറച്ച് വെച്ചാൽ അല്ലാഹു ദുനിയാവിലും പരലോകത്തിലും അവന്റെ ന്യുനതകളെയും മറച്ച് വെക്കുന്നതാണ്.
ഈ ലോകത്ത് വെച്ച് ആരെങ്കിലും മറ്റൊരാൾക്ക് ഒരു ചെറിയ തണൽ നൽകിയാൽ, എന്തെങ്കിലും ഒരു സഹായം നൽകിയാൽ നാളെ അല്ലാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകും...
  ഈ ലോകത്ത് പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുക, നാഥൻ അനുഗ്രഹിക്കട്ടെ...

Thursday, May 16, 2019

എന്തും അവനിലേക്ക് ഭരമേൽപിക്കാം...


റമളാൻ വസന്തം- 11

അമീൻ തിരുത്തിയാട്

  നമ്മുടെ ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും, വെല്ലുവിളികൾ ഉണ്ടാകും... ഇവിടങ്ങളിൽ നാം ഒരിക്കലും പതറാതെയും തളരാതെയും മുന്നേറണം. സംസ്കാര സമ്പന്നതയോടെ വിവേകപൂർണനായി ഉത്തമ സ്വഭാവത്തിനുടമയായിക്കൊണ്ട് നമ്മുടെ സ്വപ്നം സാക്ഷാൽകരിക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ ലക്ഷ്യസാക്ഷാൽകാരത്തിനായുള്ള വഴികളെ നാം കണ്ടെത്തണം. ആ വഴികളിലൂടെ കൃത്യമായി നാം മുന്നേറണം.
എല്ലാം നമുക്ക് ലോകസൃഷ്ടാവായ അല്ലാഹുവിലേക്ക് ഭരമേൽപിക്കാം. അപ്പോൾ ഒന്നിനെയും പേടിക്കേണ്ട. അല്ലാഹുവാണ് ഭരമേൽപിക്കുവാൻ ഏറ്റവും ഉത്തമൻ,  ഭരമേൽപിക്കുന്ന ആളുകളെ ആ രക്ഷിതാവ് ഇഷ്ടപ്പെടുന്നതുമാണ്.
إنّ اللّٰه يحبّ المتوكّلين
''തീർച്ചയായും അല്ലാഹു ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു"
വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നുണ്ട്:
وإذا عزمت فتوكل على اللّٰه
" നീ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക " അത് കൊണ്ട് ഏത് കാര്യത്തിനും കൂട്ടായി കൊണ്ട് നമുക്ക് നാഥനിലേക്ക് ഭരമേൽപ്പിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ...

Wednesday, May 15, 2019

ആദ്യ പത്ത് വിടപറയുമ്പോൾ...


റമളാൻ വസന്തം- 10

അമീൻ തിരുത്തിയാട്

  പരിശുദ്ധ റമളാൻ മാസത്തിലെ ആദ്യ പത്ത് നമ്മിൽ നിന്നും വിടപറയുകയാണ്. ഈ സന്ദർഭത്തിൽ നമ്മിലൂടെ കടന്നു പോയ ദിനരാത്രങ്ങളെ നമുക്ക് എത്രമാത്രം ഉപയോഗപ്പെടുത്താൻ സാധിച്ചു എന്ന് നാം സ്വന്തത്തോട് തന്നെ ചോദിച്ചു നോക്കേണ്ടതുണ്ട്. പലർക്കും ആദ്യ പത്തിലെ ദിനരാത്രങ്ങൾ അശ്രദ്ധമൂലം നഷ്ടപ്പെട്ടു. ശേഷിക്കുന്ന ദിവസങ്ങളും അങ്ങനെ ആവരുത്.
  സമയത്തെ നാം ഒരിക്കലും അനാവശ്യമായി കളയരുത്. ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. ഇത് പോലെ ഒരു റമളാൻ ഇനിയും നമ്മിലേക്ക്‌ കടന്നു വന്നില്ല എന്ന് വരാം. അത് കൊണ്ട് കിട്ടിയ അവസരം പരമാവധി ഉപയോഗപെടുത്തുക.
  സമയത്തെ പാഴാക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ദിവസവും എത്ര യെത്രെ മിനിറ്റുകളാണ് നാം നഷ്ടപ്പെടുത്തി കളയുന്നത്. ആ സമയങ്ങളിൽ ഒന്നും തന്നെ നാം നമ്മുടെ രക്ഷിതാവിനെ ഓർക്കുന്നില്ല.. നാഥന് നന്ദി കാണിക്കുന്നില്ല. ഒരിക്കലും തന്നെ നഷ്ട്ടപ്പെടുത്തി കളയുന്ന സമയങ്ങൾ നമ്മിലേക്ക്‌ തിരിച്ചു ലഭിക്കില്ല.. മാത്രമല്ല നാഥനുമായി അടുക്കാൻ ഉള്ള ഓരോ നിമിഷങ്ങളേയുമാണ് നാം നഷ്ടപ്പെടുത്തുന്നതും. പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ദുനിയാവിൽ ഏറ്റവും കൂടുതൽ ആളുകൾ വഞ്ചിതരാവുന്ന 2 അനുഗ്രഹങ്ങളെ പറ്റിയിട്ട്.
نعمتان معبونٌ فيهما كثير من الناس، الصّحة والفراغ
"ഏറ്റവും കൂടുതൽ ആളുകൾ വഞ്ചിതരാകുന്ന 2 അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും"
  അത് കൊണ്ട് നമ്മുടെ ഒഴിവു സമയങ്ങൾ മൂലം നാം പരാജിതരാവരുത്.. മിക്കവരും നിസാരമാക്കിക്കൊണ്ട് തള്ളി കളഞ്ഞ നിമിഷങ്ങളെ ഫലപ്രഥമായി ഉപയോഗപ്പെടുത്തിയാണ് വിജയികൾ അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത് എന്ന് നാം മറക്കാതിരിക്കുക. സമയം വിലപ്പെട്ടതാണ്. അതിനെ നഷ്ടപ്പെടുത്താതിരിക്കുക.
  നാഥൻ അനുഗ്രഹിക്കട്ടെ...

Tuesday, May 14, 2019

പുഞ്ചിരിക്കുന്ന മുഖത്തോടെ നിന്റെ സഹോദരനെ അഭിമുകീകരിക്കാം...


റമളാൻ വസന്തം- 9

അമീൻ തിരുത്തിയാട്

പുഞ്ചിരിക്കുക എന്ന കാര്യത്തെ പറ്റി പ്രവാചകൻ(സ്വ) വളരെ വ്യക്തമായിട്ട് നമ്മെ പഠിപ്പിക്കുന്നുണ്ട്.. അത് സ്വദഖകളിൽ പെട്ടതാണ്. പ്രവാചകൻ (സ്വ) ഒരിക്കൽ പറഞ്ഞു:
تَبَسُّمُك في وَجْه أَخِيك لك صدقة
നിന്റെ സഹോദരന്റെ മുഖത്തു നോക്കി നീ പുഞ്ചിരിക്കുകയാണെങ്കിൽ നിനക്ക് അതിൽ പ്രതിഫലം ഉണ്ട്.. അത് സ്വദഖകളുടെ കൂട്ടത്തിൽപെടുന്നതാണ്.
  മുസ്‌ലിം ആകുന്ന ഏത് ആള് തമ്മിലും പരസ്പരം സഹോദരങ്ങൾ ആണ്...
إنما المؤمنون إخوة...
വിശ്വാസികൾ പരസ്പരം സഹോദരങ്ങൾ ആണ്. വിശാല മനസ്കനായിക്കൊണ്ട്, പുഞ്ചിരിക്കുന്ന മുഖത്തോടെ തന്റെ സഹോദരനെ അഭിമുകീകരിക്കാൻ സാധിച്ചാൽ തീർച്ചയായും അവന് വമ്പിച്ച പ്രതിഫലങ്ങൾ ഉണ്ടാകും..  തന്റെ സഹോദരന്റെ നേർക്ക് കഴുക കണ്ണുകളുമായി നോക്കിയിട്ട് അവനെ ഏത് നിമിഷവും ആക്രമിക്കാൻ പദ്ധതിയിടുന്ന ഇന്നിന്റെ കാലത്ത് അത്തരം ദുഷ്ട ചിന്തകളിൽ നിന്നും വ്യത്യസ്തമായിക്കൊണ്ട് തന്റെ സഹോദരന്റെ നേർക്ക് എപ്പോഴും പുഞ്ചിരിക്കുന്ന നല്ല ആളുകളായി നമുക്ക് മാറാം... നാഥൻ അനുഗ്രഹിക്കട്ടെ..

Monday, May 13, 2019

തന്റെ സഹോദരന് വേണ്ടിയുള്ള അവസാന യാത്രയയപ്പ് ....

റമളാൻ വസന്തം- 8

അമീൻ തിരുത്തിയാട്

وَإِذَا مَاتَ فَاتَّبِعْهُ" , (مسلم)  

"അവൻ മരിച്ചാൽ. അവന്‍റെ മയ്യിത്തിനെ പിൻതുടരണം."
  വിശ്വാസികൾ പരസ്പരമുള്ള 6 ബാധ്യതകൾ, കടമകൾ പഠിപ്പിച്ച കൂട്ടത്തിൽ അവസാനത്തേതായി പ്രവാചകൻ(സ്വ) പഠിപ്പിക്കുന്നത് "അവൻ മരിച്ചാൽ അവന്റെ മയ്യിത്തിനെ പിന്തുടരണം" എന്നാണ്. തന്റെ സഹോദരന് അവസാനമായി നൽകാൻ കഴിയുന്ന യാത്രയയപ്പ്. മയ്യിത്തിനെ അനുഗമിക്കുന്ന ആളുകൾക്കുള്ള പ്രതിഫലത്തെപ്പറ്റി പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ شَهِدَ الجَنَازَةَ حَتَّى يُصَلِّيَ، فَلَهُ قِيرَاطٌ، وَمَنْ شَهِدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ»، قِيلَ: وَمَا القِيرَاطَانِ؟ قَالَ: «مِثْلُ الجَبَلَيْنِ العَظِيمَيْنِ» , (بخاري) 1325

"നബി(സ) പരഞ്ഞു ആരൊരുവൻ മയ്യിത്തിനോടൊപ്പം നമസ്ക്കരം കഴിയുന്നതുവരെ സാക്ഷിയായാൽ അവന് ഒരുഖീറാത്ത് പ്രതിപലമുണ്ട്. ആരെങ്കിലും ജനാസ ഖബറടക്കുന്നത് വരെ അതിന് സാക്ഷിയായാൽ അവന് 2 ഖീറാത്ത് പ്രതിഫലമുണ്ട്. അപ്പോൾ ചോദിക്കപ്പെട്ടു എന്താണ് ഖീറാത്ത്.നബി(സ) രണ്ടു വലിയ പർവ്വതങ്ങളുടെ പ്രതിഫലമാണത്."
  മറ്റൊരു ഹദീസിൽ നമുക്ക് കാണാൻ സാധിക്കും, ഖീറാത്ത് എന്നാൽ ഉഹ്ദ് മലയോളം വലിപ്പമുള്ളതാണ് എന്ന്.
  തന്റെ സഹോദരന് വേണ്ടിയുള്ള അവസാനത്തെ യാത്രയയപ്പ് നാം നന്നാക്കേണ്ടതുണ്ട്. അതിലൂടെ നാം പ്രതിഫലം നേടിയെടുക്കേണ്ടതുണ്ട്.
  നാഥൻ അനുഗ്രഹിക്കട്ടെ....

Wikipedia

Search results