റമളാൻ വസന്തം- 9
അമീൻ തിരുത്തിയാട്
പുഞ്ചിരിക്കുക എന്ന കാര്യത്തെ പറ്റി പ്രവാചകൻ(സ്വ) വളരെ വ്യക്തമായിട്ട് നമ്മെ പഠിപ്പിക്കുന്നുണ്ട്.. അത് സ്വദഖകളിൽ പെട്ടതാണ്. പ്രവാചകൻ (സ്വ) ഒരിക്കൽ പറഞ്ഞു:
تَبَسُّمُك في وَجْه أَخِيك لك صدقة
നിന്റെ സഹോദരന്റെ മുഖത്തു നോക്കി നീ പുഞ്ചിരിക്കുകയാണെങ്കിൽ നിനക്ക് അതിൽ പ്രതിഫലം ഉണ്ട്.. അത് സ്വദഖകളുടെ കൂട്ടത്തിൽപെടുന്നതാണ്.
മുസ്‌ലിം ആകുന്ന ഏത് ആള് തമ്മിലും പരസ്പരം സഹോദരങ്ങൾ ആണ്...
إنما المؤمنون إخوة...
വിശ്വാസികൾ പരസ്പരം സഹോദരങ്ങൾ ആണ്. വിശാല മനസ്കനായിക്കൊണ്ട്, പുഞ്ചിരിക്കുന്ന മുഖത്തോടെ തന്റെ സഹോദരനെ അഭിമുകീകരിക്കാൻ സാധിച്ചാൽ തീർച്ചയായും അവന് വമ്പിച്ച പ്രതിഫലങ്ങൾ ഉണ്ടാകും.. തന്റെ സഹോദരന്റെ നേർക്ക് കഴുക കണ്ണുകളുമായി നോക്കിയിട്ട് അവനെ ഏത് നിമിഷവും ആക്രമിക്കാൻ പദ്ധതിയിടുന്ന ഇന്നിന്റെ കാലത്ത് അത്തരം ദുഷ്ട ചിന്തകളിൽ നിന്നും വ്യത്യസ്തമായിക്കൊണ്ട് തന്റെ സഹോദരന്റെ നേർക്ക് എപ്പോഴും പുഞ്ചിരിക്കുന്ന നല്ല ആളുകളായി നമുക്ക് മാറാം... നാഥൻ അനുഗ്രഹിക്കട്ടെ..
No comments:
Post a Comment