റമളാൻ വസന്തം- 11
അമീൻ തിരുത്തിയാട്
നമ്മുടെ ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും, വെല്ലുവിളികൾ ഉണ്ടാകും... ഇവിടങ്ങളിൽ നാം ഒരിക്കലും പതറാതെയും തളരാതെയും മുന്നേറണം. സംസ്കാര സമ്പന്നതയോടെ വിവേകപൂർണനായി ഉത്തമ സ്വഭാവത്തിനുടമയായിക്കൊണ്ട് നമ്മുടെ സ്വപ്നം സാക്ഷാൽകരിക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ ലക്ഷ്യസാക്ഷാൽകാരത്തിനായുള്ള വഴികളെ നാം കണ്ടെത്തണം. ആ വഴികളിലൂടെ കൃത്യമായി നാം മുന്നേറണം.
എല്ലാം നമുക്ക് ലോകസൃഷ്ടാവായ അല്ലാഹുവിലേക്ക് ഭരമേൽപിക്കാം. അപ്പോൾ ഒന്നിനെയും പേടിക്കേണ്ട. അല്ലാഹുവാണ് ഭരമേൽപിക്കുവാൻ ഏറ്റവും ഉത്തമൻ, ഭരമേൽപിക്കുന്ന ആളുകളെ ആ രക്ഷിതാവ് ഇഷ്ടപ്പെടുന്നതുമാണ്.
إنّ اللّٰه يحبّ المتوكّلين
''തീർച്ചയായും അല്ലാഹു ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു"
വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നുണ്ട്:
وإذا عزمت فتوكل على اللّٰه
" നീ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക " അത് കൊണ്ട് ഏത് കാര്യത്തിനും കൂട്ടായി കൊണ്ട് നമുക്ക് നാഥനിലേക്ക് ഭരമേൽപ്പിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ...
No comments:
Post a Comment