എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Saturday, May 18, 2019

തൗബ ചെയ്യാം, റബ്ബിലേക്കടുക്കാം...


റമളാൻ വസന്തം- 13

അമീൻ തിരുത്തിയാട്


  മനുഷ്യരായ നാമോരോരുത്തരും പാപികളാണ്. നമ്മുടെ പാപങ്ങൾ മായ്ച്ചു കളയാൻ ആണ് പരിശുദ്ധമായ ഒരു മാസം നമ്മിലേക്ക്‌ കടന്നു വന്നത്. എന്നിട്ടും നമുക്ക് നമ്മുടെ പാപങ്ങൾ മായ്ച്ചു കളഞ്ഞു നല്ല മനുഷ്യരാവാൻ സാധിച്ചില്ല എങ്കിൽ നാം പരാജയപ്പെട്ടവരാകും.  ഒരു റമളാൻ വന്നു കിട്ടിയിട്ട് അത് മൂലം തന്റെ പാപങ്ങൾ മായ്ച്ചു കളഞ്ഞിട്ട് പാപമോചനം നേടാൻ സാധിക്കാത്തവൻ അകന്നു പോകട്ടെ എന്ന് ജിബ്‌രീൽ (അ) പ്രാർത്ഥിച്ചതും പ്രവാചകൻ (സ്വ) അതിനു ആമീൻ പറഞ്ഞതും നമുക്കറിയാം.. അത് കൊണ്ട് തന്നെ ഈ റമളാൻ കൊണ്ടെങ്കിലും നമ്മുടെ ജീവിതത്തെ പാപങ്ങളിൽ നിന്നും അകറ്റി നിർത്താൻ നമുക്ക് കഴിയണം.
إنّ الله يحب التوابين ويحب المتطهرين
തീർച്ചയായും അല്ലാഹു തൗബ ചെയ്യുന്നവരെ, തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞ് റബ്ബിലേക്ക് ഖേദിച്ച് മടങ്ങുന്നവരെ ധാരാളമായി ഇഷ്ടപ്പെടുന്നത് ആണ്...
സ്വഹാബികൾ എല്ലാം കൂടി തന്നെ ഒരു കുഴിയിൽ ഇറക്കി നിർത്തി കല്ലെറിഞ്ഞു കൊണ്ട് തന്നെ കൊല്ലുമെന്ന് അറിഞ്ഞിട്ടും طهّرني يا رسول الله എന്ന് പറഞ്ഞു കൊണ്ട് പ്രവാചകന്റെ അടുത്തേക്ക് കടന്നു വന്ന സ്വഹാബിയെ നമുക്കറിയാം... ആ സ്വഹാബികളെയെല്ലാം തൗബ ചെയ്യാൻ പ്രേരിപ്പിച്ചത് അവർക്ക് അല്ലാഹുവിലുള്ള ഭയമായിരുന്നു... അത് കൊണ്ട് അവരെ പോലെ പെട്ടെന്ന് തന്നെ തൗബ ചെയ്യുന്നവരായി നാം മാറേണ്ടതുണ്ട്. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...

No comments:

Wikipedia

Search results