റമളാൻ വസന്തം- 12
അമീൻ തിരുത്തിയാട്
റമളാൻ മാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായതാണ് തന്റെ സഹജീവിയുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും തിരിച്ചറിഞ്ഞ് അവനെ സഹായിക്കുക എന്നത്. നീണ്ട പതിനൊന്ന് മാസക്കാലം സുഭിക്ഷമായിരുന്നവയറും ശരീരവും ഒരു മാസത്തെ വ്രതാനുഷ്ഠാനം കൊണ്ട് ഊഷ്മണമാവുമ്പോൾ തിരിച്ചറിവിന്റെ പാതയിൽ സ്വന്തം അസ്ഥിത്വവും സ്ഥാനവും തിരിച്ചറിയുന്നവനാണ് യത്ഥാർത്ഥ വിശ്വാസി.
من فرج عن أخيه المؤمن كربة من كرب الدنيا فرج الله عنه كربة من كرب يوم القيامة، ومن ستر على مسلم ستر الله عليه في الدنيا والآخرة
പ്രവാചകൻ(സ്വ)യുടെ ഒരു ഹദീസിൽ നമുക്ക് കാണാൻ സാധിക്കും." ആരെങ്കിലും തന്റെ സഹോദരന്റെ ഒരു പ്രയാസം ദുനിയാവിൽ വെച്ച് മാറ്റിക്കൊടുത്താൽ, അല്ലാഹു അവന്റെ പ്രയാസം ഖിയാമത്ത് നാളിൽ മാറ്റിക്കൊടുക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിന്റെ വല്ല ന്യൂനതകളും മറച്ച് വെച്ചാൽ അല്ലാഹു ദുനിയാവിലും പരലോകത്തിലും അവന്റെ ന്യുനതകളെയും മറച്ച് വെക്കുന്നതാണ്.
ഈ ലോകത്ത് വെച്ച് ആരെങ്കിലും മറ്റൊരാൾക്ക് ഒരു ചെറിയ തണൽ നൽകിയാൽ, എന്തെങ്കിലും ഒരു സഹായം നൽകിയാൽ നാളെ അല്ലാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകും...
ഈ ലോകത്ത് പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുക, നാഥൻ അനുഗ്രഹിക്കട്ടെ...
No comments:
Post a Comment