റമളാൻ വസന്തം- 25
അമീൻ തിരുത്തിയാട്
അല്ലാഹു തആലാ മനുഷ്യരായ നമുക്കെല്ലാം ധാരാളക്കണക്കിന് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. ആ അനുഗ്രഹങ്ങൾക്കെല്ലാം നന്ദികാണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. അത് പോലെ തന്നെ ആ അനുഗ്രഹങ്ങളെ മുൻനിർത്തി അല്ലാഹു നമ്മെ ഓരോരുത്തരെയും പരീക്ഷിക്കുക തന്നെ ചെയ്യും. സൂറത്തുൽ ബഖറയിൽ നമുക്ക് കാണാം:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
തീർച്ചയായും ജീവിതത്തിന്റെ സകല മേഖലകളിലൂടെയും അല്ലാഹു നമ്മെ പരീക്ഷിക്കും. നിങ്ങളിൽ വെച്ച് ആരാണ് നല്ലത് പ്രവർത്തിക്കുക എന്ന് പരീക്ഷിക്കുവാനാണ് അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് എന്ന് ഖുർആനിൽ നമുക്ക് കാണുവാൻ സാധിക്കും.
സന്താനങ്ങളിലൂടെയും സമ്പത്തിലൂടെയുമെല്ലാം നാം പരീക്ഷണത്തിന് വിധേയരായേക്കാം. അവിടെയെല്ലാം ഇബ്റാഹീം (അ) ക്ഷമിച്ച പോലെ അയ്യൂബ് (അ) സഹിച്ച പോലെ എല്ലാം സഹിക്കാനും ക്ഷമിക്കാനും നമുക്ക് കഴിയണം. അല്ലാതെ പരീക്ഷണങ്ങളിൽ പതറിപോകുന്നവരും തകർന്ന് പോകുന്നവരുമായി നാം മാറരുത്. പല തരത്തിലുള്ള പരീക്ഷണങ്ങളുണ്ടാകാം. അവയിലെല്ലാം തന്നെ സഹിക്കാനും, ക്ഷമിക്കാനും സാധിക്കണം.അത്തരത്തിൽ പരീക്ഷണ ഘട്ടങ്ങളിൽ പതറാതെ ജീവിതമെന്ന പരീക്ഷണത്തിൽ വിജയിക്കാൻ നമുക്ക് സാധിക്കണം. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ....
No comments:
Post a Comment