റമളാൻ വസന്തം- 26
അമീൻ തിരുത്തിയാട്
പല സുഹൃത്തുക്കളും പലപ്പോഴും പരാതിയായിട്ട് പറയുന്ന കാര്യമാണ് പ്രാർത്ഥിച്ചിട്ട് പ്രത്യേക കാര്യമൊന്നുമില്ല. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ല. "എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം തരാം" എന്നത് അല്ലാഹു നമുക്ക് നൽകിയ വാഗ്ദാനമല്ലേ... എന്നിട്ടും എന്താണ് ഉത്തരം ലഭിക്കാത്തത്? എന്നിങ്ങനെ പലതും പലരും പറയാറുണ്ട്. യത്ഥാർത്ഥത്തിൽ ഉത്തരം ലഭിക്കുന്നില്ലയെങ്കിൽ അത് അവരിൽ തന്നെയുള്ള പ്രശ്നമാണ്. അല്ലാതെ അല്ലാഹുവിന്റെ കുഴപ്പമല്ല. ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിലേക്ക് ശ്രദ്ധിച്ചാൽ അവന്ന് കാര്യങ്ങൾ മനസിലാകും, അല്ലാഹു തആലാ ചില ആളുകളുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയില്ലയെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്.
അവരിൽ പെട്ട ആളുകളാണ് ശിർക്ക് ചെയ്തവർ, ശിർക്ക് ചെയ്ത ആളുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല.
രണ്ടാമതായിട്ട് പഠിപ്പിക്കുന്നത് സമ്പാദ്യത്തിലും ഉപജീവനത്തിലും ഹറാം കലർന്നിട്ടുള്ള ആളുകളെയാണ്. അവരുടെ പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കുകയില്ല.
മൂന്നാമതായി പഠിപ്പിക്കുന്നത് ആത്മാർത്ഥതയില്ലാതെ അശ്രദ്ധമായി പ്രാർത്ഥിക്കുന്നവരെയാണ്.
നാലാമതായി പഠിപ്പിക്കുന്നത് പ്രതീക്ഷയില്ലാതെ പ്രാർത്ഥിക്കുന്നവരെപ്പറ്റിയാണ്. അഞ്ചാമതായി പഠിപ്പിക്കുന്നത് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാത്ത ആളുകളെപ്പറ്റിയുമാണ്.
നമ്മുടെ ജീവിതത്തിൽ ഇതിൽ ഏതെങ്കിലും ഒരു കാരണം ഉണ്ടെങ്കിൽ നമ്മുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുകയില്ല. ജീവിതം ഈ കാര്യങ്ങളിൽ നിന്നെല്ലാം അകറ്റി നിർത്തിയാൽ നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും. അത്കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ നിന്ന് മാറി നിന്ന് കൊണ്ട് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന യത്ഥാർത്ഥ വിജയികളായി നമുക്ക് മാറാൻ സാധിക്കണം. അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ...
No comments:
Post a Comment