റമളാൻ വസന്തം- 29
അമീൻ തിരുത്തിയാട്
നമ്മുടെ വീട്ടിലേക്ക് വിരുന്ന് വന്ന ഒരു അതിഥി അൽപ ദിവസം നമ്മുടെ വീട്ടിൽ താമസിച്ച് പിന്നീട് അവിടെ നിന്ന് തിരിച്ച് പോവുമ്പോൾ ആ അതിഥിയെ നാം എപ്രകാരമാണ് സൽകരിച്ചത് എന്നും അതിഥിക്ക് വേണ്ട എല്ലാ സുഖ സൗകര്യങ്ങളും താൻ ലഭ്യമാക്കിയിരുന്നില്ലേ എന്നും നാം നമ്മോട് ചോദിച്ച് നോക്കും. എന്നിട്ട് സ്വയം ആത്മ നിർവൃതിയണഞ്ഞിട്ട് നാം സന്തോഷിക്കും.
അത്തരത്തിൽ ഒരു അതിഥി കഴിഞ്ഞ ഒരു മാസക്കാലമായി നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുണ്ട്.ഒരു മാസക്കാലത്തേക്ക് നമ്മിലേക്ക് കടന്ന് വന്ന ആ അതിഥി നമ്മിൽ നിന്നും വിട പറയാൻ ഒരുങ്ങിയിരിക്കുകയാണ്. നമ്മിലേക്ക് കടന്ന് വന്ന ആ അതിഥിയാകുന്ന റമളാൻ മാസത്തെ നാം എപ്രകാരം സൽകരിച്ചു....? ആ മാസത്തിൽ നാം എത്രമാത്രം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു...? ആ മാസം കൊണ്ട് നമുക്കെന്ത് മാറ്റമുണ്ടായി...? നാം സ്വയം വിചാരണ ചെയ്യേണ്ടതുണ്ട്, നമ്മളെ വിചാരണ ചെയ്യപ്പെടും മുമ്പ്. അങ്ങനെ സ്വയം വിചാരണ ചെയ്തിട്ട് പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ ഏറ്റവും പാപ്പരായ ആളുകളിൽ ഉൾപ്പെടാത്തവരായി മാറാൻ നമുക്ക് സാധിക്കുമോ എന്ന് നാം കണ്ടെത്തേണ്ടതുണ്ട്.
അതല്ല, ഒരു വലിയ പർവ്വതം കണക്കെ സൽകർമ്മങ്ങളുമായി അല്ലാഹുവിന്റടുത്ത് ഉയിർത്തെഴുന്നേൽപിക്കപ്പെട്ടിട്ട് അവിടെ വെച്ച് അതെല്ലാം നിശ്ഫലമായി പോകുന്ന ഹതഭാഗ്യവാന്മാരായി നാം മാറിപ്പോവുമോ....?
പ്രവാചകൻ(സ്വ) ഒരിക്കൽ മിമ്പറിലേക്ക് കയറുമ്പോൾ അവിടേക്ക് വന്ന ജിബ്രീൽ (അ) പ്രാർത്ഥിച്ചതും പ്രവാചകൻ ആമീൻ പറഞ്ഞതുമായ പ്രാർത്ഥന നമുക്കറിയാം...
"ഒരു റമളാൻ വന്ന് കിട്ടിയിട്ട് അത് കൊണ്ട് പാപമോചനം നേടി നരകത്തിൽ നിന്നും അകറ്റി നിർത്തപ്പെടാത്തവനെ അല്ലാഹു ശപിക്കട്ടെ, അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കാതിരിക്കട്ടെ" എന്നതായിരുന്നു ആ പ്രാർത്ഥന.ഈ പ്രാർത്ഥനക്കാണ് നബി (സ്വ) ആമീൻ പറഞ്ഞത്. നമുക്ക് ഈ റമളാൻ കൊണ്ട് മുമ്പ് ചെയ്ത് പോയിട്ടുള്ള മുഴുവൻ പാപങ്ങൾക്കും പാപമോചനം നേടാൻ സാധിച്ചോ? പശ്ചാതപിച്ച് മടങ്ങാൻ സാധിച്ചോ?
ഈ റമളാനിൽ നാം ധാരാളം സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടാവും. നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അതെല്ലാം തന്നെ റമളാനിന് ശേഷവും അത് പോലെ നിലനിർത്താൻ നമുക്ക് സാധിക്കണം. അല്ലാതെ ഖുർആൻ ഒരു സ്ത്രീയെ ഉപമയാക്കിക്കൊണ്ട് പഠിപ്പിച്ച പോലെ ആവരുത്. ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും
وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا
"ഉറപ്പോടെ നൂല് നൂറ്റ ശേഷം തന്റെ നൂല് പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള് ആകരുത്" (16:92)
അതായത് ധാരാളം സമയം ചെലവഴിച്ച് കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ച് കൊണ്ട് നൂലുണ്ടാക്കിയ, ഒരു കയറുണ്ടാക്കിയ ഒരു സ്ത്രീ, ആ കയർ അതിന്റെ പൂർണാവസ്ഥയിലായ ശേഷം അതിനെ പല ഭാഗങ്ങളാക്കി നശിപ്പിച്ച് കളഞ്ഞ് കൊണ്ട് തന്റെ അദ്ധ്വാനത്തെ നിശ്ഫലമാക്കിക്കളയുന്നത് പോലെ, ഒരു മാസം മുഴുവൻ പട്ടിണിയും മറ്റ് പ്രയാസങ്ങളും സഹിച്ച് കൊണ്ട് പ്രവർത്തിച്ച സൽകർമ്മങ്ങളെ, നേടിയെടുത്ത പുണ്യങ്ങളെ പ്രതിഫലങ്ങളെയെല്ലാം റമളാനിന് ശേഷമുള്ള നമ്മുടെ പ്രവർത്തനങ്ങൾക്കൊണ്ട് നാം നശിപ്പിച്ച് കളയരുത്.
നമ്മുടെ കർമ്മങ്ങളെ സംബന്ധിച്ച് നാം കൃത്യമായ ബോധമുള്ളവരായിരിക്കണം. ആ കർമ്മങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകാര്യ പ്രദമാകുമോ എന്ന് നാം ആലോചിക്കണം.അവ സ്വീകാര്യ പ്രദമാകുമെങ്കിൽ നാം വിജയിച്ചു. നന്മകൾ നാം വർദ്ധിപ്പിക്കണം, റമളാനിൽ നാം ചെയ്ത് പോരുന്ന ധാരാളം സൽകർമ്മങ്ങളുണ്ട്, അവ റമളാൻ അല്ലാത്തപ്പോഴും നാം പ്രവർത്തിക്കണം.അത്തരം സൽകർമ്മങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം.
അത്തരത്തിൽ ഈ റമളാൻ കൊണ്ട് നാം നേടിയെടുത്ത ചൈതന്യം എന്നെന്നും നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ നമുക്ക് സാധിക്കണം. അതിന് നാഥൻ നമ്മെ അനുഗഹിക്കുമാറാകട്ടെ,
അടുത്ത റമളാനിലും ജീവിച്ച് കൊണ്ട് ധാരാളം നന്മകൾ നമ്മുടെ തുലാസിലേക്ക് കൊണ്ട് വരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ....
പ്രാർത്ഥനയോടെ....
16 comments:
നല്ല എഴുത്ത്
അഭിനന്ദനങ്ങൾ നേരുന്നു. വായന ഒരു നല്ല ശീലമാക്കുക. താങ്കൾ എഴുത്തു തുടരുക. നല്ല സന്ദേശങ്ങൾ ആളുകൾക്ക് കൈമാറാൻ ഇനിയും അങ്ങേക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.
താങ്കൾ സധൈര്യം എഴുത്ത് തുടരുക! അല്ലാഹു അനുഗ്രഹിക്കട്ടെ!
ആമീൻ.
നല്ല എഴുത്ത്
അഭിനന്ദനങ്ങൾ നേരുന്നു. വായന ഒരു നല്ല ശീലമാക്കുക. താങ്കൾ എഴുത്തു തുടരുക. നല്ല സന്ദേശങ്ങൾ ആളുകൾക്ക് കൈമാറാൻ ഇനിയും അങ്ങേക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.
താങ്കൾ സധൈര്യം എഴുത്ത് തുടരുക! അല്ലാഹു അനുഗ്രഹിക്കട്ടെ!
ആമീൻ.
എഴുത്തുകൾ വായിച്ചു.തുടക്കവും ഒടുക്കവും വായിച്ചപ്പോൾ ഒരു പാട് improvement ഫീൽ ചെയ്തു.
ഇസ്ലാമിക ആനുകാലികങ്ങളോടൊപ്പം ജനറൽ ആനുകാലികങ്ങളും വായിക്കുക.
സാഹിത്യരചനകൾക്ക് പ്രത്യേക വായന സുഖം പകരാൻ കഴിയും.മിക്സ് ചെയ്ത് വായിച്ചാൽ നമ്മുടെ എഴുത്തിൽ അതിന്റെ സ്വാധീനം ഉണ്ടാകും.
എഴുത്ത് തുടരട്ടെ
കൂടുതൽ ഭംഗിയാവട്ടെ
നന്മകൾ നേരുന്നു
പ്രാർത്ഥനയോടെ
ജെ എസ്😊
അമീൻ തിരുത്തിയാട്....
എഴുത്തുകളിലൂടെ ഒരാൾക്ക് വേറെ ഒരാളുടെയെങ്കിലും ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനായൽ അതില്പരം വിപ്ലവം മറ്റൊന്നില്ല.ഈ തൂലികയുടെ നിർബാധം മാറ്റങ്ങൾ ഉണ്ടാക്കുന്ന എഴുത്തുകൾ വരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു
-നിഹാൽ കാരങ്ങാടൻ
👏👏👏
-Anas.R.M
Nannayirikkunnu👍
-Afsal. M. T
അമീനെ, ഞാൻ നിന്റെ blog വായിച്ചു. നീ കുറച്ചു കൂടി വായിച്ചാൽ നിനക്ക് നന്നായി എഴുതാൻ സാധിക്കും, PMAന്റെയും മുകുന്ദന്റെയും പുസ്തങ്ങൾ വായിക്കുക, അതിൽ നല്ല സാഹിത്യം ഉണ്ട്. لا تخزن എന്ന ബുക്ക് ന്റെ മലയാളം വായിക്കണം, بارك اللّٰه
-Afsal. M. T
വായിച്ചിടത്തോളം ഉഷാറായിട്ടുണ്ട്.
എഴുത്തിൻ്റെ പുതിയ വിഷയങ്ങളും തനത് ശൈലിയുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ🤲🏽
👍, നല്ല അർത്ഥവത്തായ വരികൾ... തുടർന്നും എഴുതുക
- asharali
👍👍👍 Good
- Sana Perumanna
Adipoli aan, Nalla writing aan, Baasha shayli okkke kolllam
- Haneena. K
Sorry dear brother..., I couldn't read your all articles. So that I can't say about it..., Anyway your effort is highly appreciated..
May Allah bless you
- Izzudheen Nadwi
എഴുത്ത് ഒരിക്കലും നിർത്തരുത്. ഇനി നിനക്ക് ഇതെല്ലാം ഒരുമിച്ച് ചേർത്ത് ഒരു പുസ്തകം ആകാം ഭാവിയിൽ PMA യുടെ വിശ്വാസി ഓർമിക്കാൻ എന്ന പുസ്തകം പോലെ
എല്ലാ വിധ നന്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു...
الله يبارك فيك وفي جهودك
- Sharafudheen Palakkad
ആദ്യത്തെ മാത്രമേ വായിക്കാൻ പറ്റിയൊള്ളു. അതു വളരെ നന്നായതുകൊണ്ടാണ്ട് ഇനി എന്നും ഇത് ഉണ്ടാകൂ ല്ലേ എന്നു ചോദിച്ചത്. ഞാൻ തറാവീഹിന് ശേഷം നാട്ടിൽ ക്ലാസ്സ് എടുക്കുന്നുണ്ടായിരുന്നു.എൻ്റെ ഒന്നാമത്തെ ക്ലാസിന് മറ്റൊരു നോട്ടിൻ്റെ ആവശ്യം വന്നില്ല. കാരണം അത്രക്ക് ലളിതവും സുന്ദരവുമായ വിഷയം ആയിരുന്നു. അതിനെ വളരെ നല്ല രൂപത്തിൽ തന്നെ നീ എഴുതി ഫലിപ്പിക്കുകയു ചെയ്തു. എന്നാൽ അതിന് ശേഷം എൻ്റെ ശ്രദ്ധിയിലേക്ക് നിൻ്റെ പരമ്പരകൾ എത്തിയില്ല അല്ലെങ്കിൽ എൻ്റെ ശ്രദ്ധയിൽ പെട്ടില്ല.
ഏതായാലും ഈ റമളാൻ മാസത്തിലെ നിൻ്റെ ഈ പരിശ്രമത്തെ സ്വാലിഹായ അമൽ ആയി അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ
പ്രാർഥനകൾ🤲🤲👏👏
GOOD WORK 👍👌💪
- Sahad.K.Salam
വളരെ നല്ല ഒരു മെസ്സേജ് ആണ് താങ്കൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വായനക്കാരായ
ഞങ്ങളിലേക്ക് എത്തിച്ചു തന്നത് .താങ്കളെ അല്ലാഹു അനുഗ്രഹിക്കു മാറാക്കട്ടെ
- Gafoor Aboobacker
Post a Comment