റമളാൻ വസന്തം-4
അമീൻ തിരുത്തിയാട്
وإذا استنصحك فانصح له
"അവൻ നിന്നോട് ഉപദേശം ആവശ്യപ്പെട്ടാൽ നീ അവന് ഉപദേശം നൽകുക"
വിശ്വാസികൾക്ക് പരസ്പരമുള്ള ബാധ്യതകൾ പഠിപ്പിച്ച സന്ദർഭത്തിൽ മൂന്നാമതായിക്കൊണ്ട് പ്രവാചകൻ(സ്വ) പഠിപ്പിക്കുന്നതിപ്രകാരമാണ്.
"നിന്നോട് ഉപദേശം ആവശ്യപ്പെട്ടാൽ നീ അവന് ഉപദേശം നൽകുക "
തന്റെ സഹോദരനായ ഒരു വിശ്വാസിക്ക് ഉപദേശങ്ങൾ നൽകുക എന്നത് വളരെയധികം ഉത്തമമായ കാര്യമായിട്ടാണ് പ്രവാചകൻ(സ്വ) പഠിപ്പിക്കുന്നത്. പരോപകാരിയായ ആളുകൾക്ക് തീർച്ചയായും അല്ലാഹുവിൽ നിന്നുള്ള സഹായങ്ങളുണ്ടാക്കും. പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ،, (مسلم)
"നബി(സ) പറഞ്ഞു.അരാണൊ ഒരു വിശ്വാസിയിൽ നിന്നും ദുനിയാവിലെ പ്രയാസം നീക്കുന്നത് ,അവന് പരലോകത്തെ പ്രയാസം അല്ലാഹു മാറ്റികൊടുക്കന്നതാണ്.ആരെങ്കിലും ദുനിയാവിലെ പ്രയാസം ഒരുവിശ്വാസിക്ക് എളുപ്പമാക്കികൊടുത്താൽ പരലോകത്ത് അവന്‍റെ പ്രയാസം അല്ലാഹു ലഘൂകരീകരിക്കുന്നതാണ്.ഒരു മുസ്ലിമിന്‍റെ ന്യൂനത മറച്ചുവെച്ചാൽ പരലോകത്ത് അവന്‍റെ ന്യൂനതയും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ് .അരാണോ അല്ലാഹുവിന്‍റെ ദാസൻമാരെ സഹായിക്കുന്നത് അവനെ അല്ലാഹുവും സഹായിക്കും".
തന്റെ സഹോദരന് വേണ്ടി അവനാവശ്യമുള്ള ഉപദേശങ്ങൾ നൽകിയാൽ തീർച്ചയായും അല്ലാഹു ആ മനുഷ്യന് തക്കതായ പ്രതിഫലം നൽകും. കാരണം പരസഹായം ചെയ്യുന്നവർക്ക് അല്ലാഹുവും സഹായം നൽകുന്നതാണ്.
അത് കൊണ്ട് തന്നെ തന്റെ സഹോദരന് തന്നാലാവും വിധമുള്ള സഹായങ്ങൾ ചെയ്ത് അതുവഴി റബ്ബിന്റെ പ്രീതി നേടിയെടുക്കാൻ നമുക്ക് സാധിക്കുമാറാകട്ടെ.
No comments:
Post a Comment