റമളാൻ വസന്തം-6
അമീൻ തിരുത്തിയാട്
وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ
"അവൻ തുമ്മിയാൽ അവൻ അല്ലാഹുവിനെ സ്തുതിച്ചാൽ അവനുവേണ്ടി പ്രാർത്ഥിക്കണം"
വിശ്വാസികൾ തമ്മിലുള്ള ബാദ്ധ്യതകളുടെ കൂട്ടത്തിൽ നാലാമതായ് കൊണ്ട് പ്രവാചകൻ(സ്വ) പഠിപ്പിച്ചതാണ് നിന്റെ സഹോദരൻ തുമ്മിയാൽ നീ അവന് വേണ്ടി പ്രാർത്ഥിക്കണം എന്നുള്ളത്. തുമ്മുക എന്നുള്ളത് അല്ലാഹു വിന്റെ അപാരമായ ഒരു അനുഗ്രഹമാണ്. അത് കൊണ്ട് തന്നെ തുമ്മി കഴിഞ്ഞാൽ നാം അല്ലാഹുവിനെ സ്തുതിക്കണം. തുമ്മിയാലുള്ള മര്യാദകളെ സംബന്ധിച്ച് പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചു.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: " إِذَا عَطَسَ أَحَدُكُمْ، فَلْيَقُلْ: الْحَمْدُ لِلَّهِ، فَإِذَا قَالَ: الْحَمْدُ لِلَّهِ، قَالَ لَهُ أَخُوهُ: يَرْحَمُكَ اللَّهُ، فَإِذَا قِيلَ لَهُ يَرْحَمُكَ اللَّهُ: فَلْيَقُلْ: يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ " (احمد) 8631
''നബി(സ) പറഞ്ഞു നിങ്ങളാരെങ്കിലും തുമ്മിയാൽ നിങ്ങൾ "അല്ലാഹുവിന് സ്തുതി "യെന്നു പറയണം .അപ്പോളവന്‍റെ സഹോദരൻ ,അല്ലാഹു കരുമചെയ്യട്ടെ എന്നുപ്രാർത്ഥിക്കണം. അങ്ങനെ പ്രാർത്ഥിക്കിുന്നതു കേട്ടാൽ അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗം നൽകുകയും ജീവിതംന്നാക്കിതീർക്കട്ടെ എന്ന് പ്രാർത്ഥിക്കണം"
ഒരു സഹോദരൻ തുമ്മുകയാണെങ്കിൽ അവനോട് നമുക്കുള്ള ബാധ്യതയാണ് അവന് വേണ്ടി പ്രാർത്ഥിക്കുകയെന്നത്. തന്റെ സഹോദരന്റെ മേൽ ഈ ബാദ്ധ്യത കൃത്യമായി നിർവഹിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ....
No comments:
Post a Comment