റമളാൻ വസന്തം 8.3
സങ്കടപ്പെടരുത്, വിശ്വാസം മുറുകെ പിടിക്കുക
ജീവിതത്തിലൊരുപാട് സങ്കടങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരാറുണ്ടല്ലേ... പ്രയാസങ്ങൾ വരുമ്പോൾ സങ്കടപ്പെട്ട് തളർന്നു പോകുന്നവരായ് മാറാറുണ്ടോ...?
കൈകളുയർത്തി റബ്ബിനോട് ചോദിക്കണം.. ചോദിച്ചാൽ തരാനൊരുങ്ങി നിൽക്കുന്ന റബ്ബുള്ളപ്പോ പിന്നെന്തിന് നാം ഭയപ്പെടണം. റബ്ബ് നൽകും... വിശ്വാസമുണ്ടെങ്കിൽ... ഉയർത്തിയ കൈകൾക്ക് ചോർച്ച സംഭവിക്കാതെ ചോദിച്ചു കൊണ്ടേയിരിക്കുക..
പ്രയാസങ്ങൾ കടലോളമുണ്ടെങ്കിലും വിശ്വാസം മൂസാ നബിയുടേത് പോലെയാകണം. മൂസാ നബിക്ക് കടൽ പിളർത്തി വഴി കാണിച്ച അതെ റബ്ബ് തന്നെയാണ് എന്റെയും റബ്ബെന്ന ബോധ്യമുണ്ടാവണം.
നിരാശപ്പെടേണ്ടതില്ല... ആത്മാർഥതമായ് തേടി കൊണ്ടേയിരിക്കുക...
No comments:
Post a Comment