റമളാൻ വസന്തം 8.1
സൂക്ഷമതയാവണം മുഖ്യ ലക്ഷ്യം
പുണ്യമേറേ നേടി എടുക്കാനായി തിരക്കിട്ടോടികൊണ്ടിരിക്കുകയാണല്ലേ... ❓
റബ്ബിന്റെ പ്രീതിയേ പ്രതീക്ഷിക്കുന്ന ഈ മത്സരത്തിൽ നിന്ന് നമ്മെ തടുക്കുന്ന എന്തെങ്കിലും ഇനി വഴിയിൽ നിന്ന് മാറ്റി വെക്കാനുണ്ടോ... ❗
ആദ്യ പത്തിന്റെ അവസാനത്തിലേക്കടുത്തു കൊണ്ടിരിക്കുകയാണ്.നനച്ചുളി പണിയും കഴിഞ്ഞ് വീടും പരിസരവും വൃത്തിയാക്കി റമളാനിനെ സ്വീകരിച്ച നമ്മൾ, നമ്മുടെ മനസ്സകങ്ങൾ ശുദ്ധീകരിക്കാൻ തയ്യാറായിട്ടുണ്ടോ...❓
റമളാൻ നോമ്പിന്റെ ഒന്നാമത്തെ ലക്ഷ്യമായി റബ്ബ് പഠിപ്പിച്ചത് "തഖ് വ"യാണ്, സൂക്ഷ്മതയാണ്...
ആ സൂക്ഷ്മത നേടാനാവണം നമ്മുടെ പരിശ്രമങ്ങൾ...
ജീവിതത്തിൽ പല വിധ തിരിച്ചറിവുകളിലൂടെ തഖ് വ നേടിയെടുക്കുന്നവരായ് മാറണം...
ഈ വസന്തം അവസാനിക്കുന്നതല്ല... നോമ്പിന്റെ വസന്തം നമ്മിലൂടെ തുടർന്ന് കൊണ്ടേയിരിക്കണം...
No comments:
Post a Comment