13 വർഷക്കാലം മക്കയിലും 10 വർഷക്കാലം മദീനയിലും പ്രബോധനം നടത്തിയ എന്റെ പ്രവാചകൻ ഒരിക്കലെങ്കിലും തന്റെ ജന്മ ദിനം ആഘോഷിക്കുകയോ തന്റെ അനുയായികളോട് അത് ആഘോഷിക്കാൻ കല്പിക്കുകയോ ചെയ്തിരുന്നു വെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.
തന്റെ മുൻപ് കഴിഞ്ഞു പോയ ഏതെങ്കിലും ഒരു പ്രവാചകന്റെ ജന്മദിനം ആ തിരുദൂതർ ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.
പ്രവാചക ജീവിതത്തിന് ശേഷം ഇസ്ലാമിക ലോകത്തിന് നേതൃത്വം നൽകിയ പ്രസിദ്ധരായ ഖലീഫമാരിൽ ആരെങ്കിലും ഒരാൾ പ്രവാചകന്റെ ജന്മ ദിനം ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.
പ്രവാചക പത്നിമാരിൽ ആരെങ്കിലും ഒരാൾ ഇങ്ങനെ ഒരു ആഘോഷം നടത്തിയിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.
ഏറ്റവും നല്ല നൂറ്റാണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ച ആദ്യ നൂറ്റാണ്ട്കളിൽ എവിടെയെങ്കിലും നബി ദിനം ആഘോഷിച്ചത് കാണുകയാണെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.
മുസ്ലിം ലോകം മുഴുവൻ ആദരിക്കുന്ന പണ്ഡിതരായ ഇമാം ശാഫി, ഇമാം മാലിക്, ഇമാം അഹമദ് ബ്നു ഹമ്പൽ, ഇമാം അബൂ ഹനീഫ, ഇമാം ബുഖാരി, ഇമാം മുസ്ലിം തുടങ്ങിയവരിൽ ആരെങ്കിലും നബി ദിനം ആഘോഷിക്കുകയോ അല്ലെങ്കിൽ ആഘോഷിക്കാൻ ഫത്‌വ നൽകുകയോ ചെയ്തിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.
പക്ഷെ മുകളിൽ പറഞ്ഞ പ്രവാചക കാലം മുതലുള്ള പണ്ഡിതന്മാരിൽ ഒരാളും തന്നെ ഇത്തരത്തിൽ ഒരു ആചാരം നടത്തിയില്ല എന്നത് കൊണ്ട് ഞാനും ഇന്ന് നബി ദിനം ആഘോഷിക്കുന്നില്ല.
من أحدث في أمرنا هذا ما ليس منه فهو رد
എന്നാണ് പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ചത്. അഥവാ "ഞാൻ പഠിപ്പിക്കാത്ത കാര്യങ്ങൾ വല്ലതും വല്ലവനും മതത്തിൽ കൂട്ടി ചേർത്താൽ അത് തള്ളികളയേണ്ടതാണ്" എന്ന്.
അപ്പൊ നബി ദിനം ആഘോഷിക്കാൻ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പിന്നെ എങ്ങനെ നമുക്കതിന് സാധിക്കും...???
പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചക ജീവിതം മാതൃകയായി പിൻപറ്റി കൊണ്ടാണ്. അല്ലാതെ വഴികൾ മുഴുവൻ വാഹനങ്ങൾക്ക് തടസമാകും വിധം ജാഥ നടത്തിയും തോരണങ്ങൾ കെട്ടിയുമല്ല...
......نعوذ بالله
📝 അമീൻ തിരുത്തിയാട്
No comments:
Post a Comment