റമളാൻ വസന്തം- 22
അമീൻ തിരുത്തിയാട്
ഒരു പൂ വില്പനക്കാരന്റെ കഥയുണ്ട്. അദ്ദേഹം എന്നും ധാരാളം പൂക്കളുമായി ചന്തയിൽ വരും. കുറെ പൂ വിൽക്കും. വെയിൽ ശക്തമാകുമ്പോൾ കുറെ പൂക്കൾ വാടി പോകും. വാടിയ പൂക്കൾ ആരും വാങ്ങാത്തത് കൊണ്ട് അതുമായി അയാൾ വീട്ടിലേക്കു മടങ്ങി പോകും.
ഒരുക്കൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: ഈ വാടിയ പൂക്കൾ ആരും വാങ്ങില്ല. പിന്നെ എന്തിനാണ് അത് വീണ്ടും വീട്ടിലേക്കു ചുമന്നു കൊണ്ട് പോകുന്നത്...?
ഈ ചോദ്യത്തിന് പൂ വില്പനക്കാരൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: "എനിക്കു ഏറ്റവും കൂടുതൽ ലാഭം തരുന്നത് വാടിയ പൂക്കളാണ്. വിറ്റു പോയവയല്ല. വാടിയത് കൊണ്ടാണ് പൂക്കൾ അവഗണിക്കപെട്ടത്. ഒരു വാടിയ പൂവിന്റെ വിത്തിൽ നിന്നും ധാരാളം ചെടികളും പൂക്കളും എനിക്ക് കിട്ടും."
ജീവിതമെന്ന ഈ യാത്രയിൽ അല്പം താഴ്ന്നു കൊടുത്തത് കൊണ്ടോ, പിറകിലായത് കൊണ്ടോ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിൽ ദുഖിക്കേണ്ട ആവശ്യമില്ല. അകറ്റി നിർത്തിയവർക്ക് മുമ്പിൽ വിലയുള്ളവനായി ഉയർത്താൻ വളർത്താൻ ദൈവത്തിന് കഴിയും.
ജീവിതത്തിൽ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ നേരിടുമ്പോൾ തകർന്നു പോകാതെ ലോക നാഥനിലേക്ക് കരങ്ങളുയർത്തുക.അവൻ നിങ്ങളെ കൈവിടില്ല. തീർച്ചയായും അല്ലാഹു ക്ഷമാലുക്കളോടൊപ്പമാകുന്നു.

No comments:
Post a Comment