1927 ജൂലൈ 15 ന് അത്തോളിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മഹാ പ്രതിഭ.ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ കരുത്തനായ സാരഥി,കേരള വിദ്യാഭ്യാസ ചരിത്രത്തിൽ പ്രത്യേകിച്ച് മുസ്‌ലിം വിദ്യാഭ്യാസത്തിൽ സമാനതകളില്ലാതെ വ്യക്തി മുദ്ര പതിപ്പിച്ച മഹാ മനീഷി, മറ്റുള്ളവന്റെ കാൽ കീഴിൽ ജോലി ചെയ്തു ജീവിക്കേണ്ടവരല്ല കേരള മുസ്ലിങ്ങൾ എന്നുറക്കെ പ്രഖ്യാപിച്ച് ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാൻ പ്രേരിപ്പിച്ച നേതാവ്, എട്ടാമത്തെ കേരള മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രിയായ ഏക മുസ്ലിം, സ്പീക്കർ, 10 വർഷം വിദ്യാഭ്യാസ മന്ത്രി, ഹോം അഫയർസ് മന്ത്രി, പാർലിമെന്റെറിയൻ, ഫൈനാൻസ് മന്ത്രി, ഡെപ്യൂട്ടി സി.എം, എം.എസ്.എഫ് കോഫൗണ്ടർ, ജെർണലിസ്റ്റ്, ചന്ദ്രിക പത്രത്തിന്റെ എഡിറ്റർ, സബ് എഡിറ്റർ, കാലിക്കറ്റ് സർവകലാശാല സ്ഥാപകൻ, കേരള പിറവിക്ക് ശേഷം നിലവിൽ വന്ന മൂന്നു സർവകലാശാലകളുടെയും ശില്പിയായി വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യങ്ങളും സൗകര്യങ്ങളും സൃഷ്ടിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിൽ എത്തിച്ച വിജ്ഞാന കുതുകി....
ഇനിയുമൊരുപാട് നേതാക്കൾ ഈ മണ്ണിൽ പിറവിയെടുത്തെക്കാം, എങ്കിലും സി.എച്ച് ന് പകരം വെക്കാനാകുന്ന ഒരു നേതാവിനെ ലഭിച്ചെന്നു വരില്ല...
സി.എച്ച് ന് പകരം സി.എച്ച് തന്നെ
No comments:
Post a Comment