ജൂൺ 10 ആം തിയ്യതി തിങ്കളാഴ്ച ആദ്യമായി അദ്ധ്യാപന ലോകത്തേക്ക് ഉമ്പിച്ചി ഹാജി ഹയർ സെക്കന്ററി സ്കൂളിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഒരു പാട് ആധിയുണ്ടായിരുന്നു.
ഒരുപത്തൊൻപതു വയസുകാരൻ എങ്ങനെയാണ് ഒരു സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയെന്ന പലരുടെയും ചോദ്യവും സംശയവും, അതോടൊപ്പം ആദ്യമായി പഠിപ്പിക്കാൻ പോകുന്നതിന്റെ ചെറിയ ഒരു വെപ്രാളവും. പിന്നീടാണ് മനസിലായത്, പലരുടെയും ചോദ്യമായിരുന്ന 19 വയസ്സുകാരന്റെ അദ്ധ്യാപന ലോകമെന്നത് ഒരു പ്രചോദനമായിരുന്നുവെന്ന്.
ഏകദേശം എൺപതോളം വരുന്ന അദ്ധ്യാപകർക്കിടയിൽ മുൻപരിചയമുണ്ടായിരുന്നത് പിതൃ സഹോദരന്റെ ഭാര്യ ഷമീല ടീച്ചറെ മാത്രമായിരുന്നു. ബഷീർ മാഷെയും ഫസ് ലു മാഷെയും പരിജയപ്പെട്ടത് ചെറിയൊരാശ്വാസമായി.
തന്നെപ്പോലെത്തന്നെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ് ജുബിൻ സാർ എന്നറിഞ്ഞപ്പോൾ ഭയം പൂർണമായി നീങ്ങി. പിന്നീടുള്ള കാലം ജുബിൻ സാറോടൊപ്പമായിരുന്നു സൗഹൃദം. അത് പോലെ തന്നെയായിരുന്നു ഞങ്ങളുടെ വാഹനത്തിൽ സഹയാത്രികയായിരുന്ന സബിത ടീച്ചറുമായുള്ള സൗഹൃദം... എന്തും പറയാൻ പറ്റിയ തരത്തിലുള്ളതായിരുന്നു ആ സൗഹൃദം... പരസ്പരം വാക്കേറ്റം നടത്താൻ പോലും പറ്റുന്ന തരത്തിലായിരുന്നു അത്... പരസ്പരം ആളെ പറ്റിക്കാൻ രണ്ടാളും ഉഷാറായത് കൊണ്ട് പിന്നെ കുഴപ്പമില്ല.... 😜😜
പിന്നീട് ശഭ ടീച്ചറും ഫാസിൽ സാറുമൊക്കെ സൗഹൃദ വലയത്തിലേക്ക് കടന്നു വന്നു.
സംശയ നിവാരണത്തിനും മറ്റുമായി ജമീല ടീച്ചറുണ്ടായിരുന്നു എന്നതായിരുന്നു ഏറെ ആശ്വാസം... എപ്പോ ചെന്ന് എന്ത് ചോദിച്ചാലും സഹായിക്കാൻ സന്നദ്ധയായിരുന്നു ടീച്ചർ.
"ഇജെജ്യന്ത് ണ്ടെങ്കിലും പറയണം ട്ടൊ... ന്നാലേ ഞമ്മൾ അറിയൊള്ളൂ" എന്ന ബഷീർ മാഷിന്റെ വാക്കുകളും "അമീനെ... പിന്നെന്തൊക്കെ" എന്ന ഫസ് ലു മാഷിന്റെ വാക്കുകളും ഒരിക്കലും മറക്കില്ല.
സലീം സാറെ, ജാസിർ സാറെ, ബാസിൽ സാറെ പോലെ ധാരാളം അദ്ധ്യാപക സുഹൃത്തുകൾ... മറക്കാനാവാത്ത വൈകുന്നേരങ്ങളിലെ ചായ കുടികൾ...
കേവലമൊരു 72 ദിവസം, അത് സമ്മാനിച്ചത് 72 ആഴ്ചകളിലേക്കുള്ള അറിവും മറക്കാനാവാത്ത ഓർമകളുമായിരുന്നു.
അമീൻ തിരുത്തിയാട്
No comments:
Post a Comment