റമളാൻ വസന്തം- 23
അമീൻ തിരുത്തിയാട്
നമ്മിലേക്ക് അതിഥിയായിക്കൊണ്ട് കടന്ന് വന്ന പരിശുദ്ധ റമളാൻ മാസം നമ്മിൽ വിട പറയാൻ ഒരുങ്ങിക്കഴിഞ്ഞു.ഈ സന്ദർഭത്തിൽ ആ മാസത്തിൽ ജീവിച്ച് നോമ്പെടുത്തവർക്ക് വേണ്ടി ഒരുക്കപ്പെട്ട റയ്യാൻ എന്ന കവാടത്തിലൂടെ നമുക്ക് സ്വർഗത്തിന്റെ വിഹായസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുമോ എന്ന് നാം സ്വന്തത്തോട് തന്നെ ചോദിക്കേണ്ടതുണ്ട്. നമ്മുടെ നമസ്കാരത്തെയും ഖുർആൻ പാരായണത്തെയും ദാനധർമ്മങ്ങളെയുമെല്ലാം പറ്റി നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. നാളെ റബ്ബിന്റെ കോടതിയിൽ വെച്ച് നന്മ തിന്മകൾ തൂക്കി നോക്കുമ്പോൾ കുറഞ്ഞ നന്മകളുമായി നാം റബ്ബിന്റെ അടുത്ത് തല താഴ്ത്തി നിൽക്കേണ്ടി വരുമോ? റമളാനിൽ നാം പ്രവർത്തിച്ച നമ്മുടെ പ്രവർത്തനങ്ങളെ അവിടെ വെച്ച് നമുക്ക് കാണാൻ കഴിയാത്ത അവയെല്ലാം ബാത്വിലായി പോകുന്ന ഒരു അവസ്ഥ നമുക്ക് വരുമോ?
നമ്മുടെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ അങ്ങനെയാണെങ്കിൽ നമുക്ക് എന്താണ് റബ്ബിന്റെ കോടതിയിൽ കൂട്ടിനുണ്ടാവുക? മാറണം, മാറി ചിന്തിക്കണം, നമ്മുടെ മുമ്പിൽ ഇനിയും അൽപം ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളിൽ പരമാവധി റബ്ബിലേക്കടുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനായി പരിശ്രമിക്കുക, പ്രവർത്തിക്കുക, പ്രാർത്ഥിക്കുക. നാഥൻ അനുഗ്രഹിക്കുമാറാകട്ടെ....
No comments:
Post a Comment