റമളാൻ വസന്തം- 12
അമീൻ തിരുത്തിയാട്
രണ്ട് ദിവസം മുൻപ് ഒരു ന്യൂസ് ചാനലിൽ നിന്നും ഒരു വാർത്ത വായിക്കാൻ ഇടയായി. ഒറ്റ നോട്ടത്തിൽ തന്നെ ആ വാർത്ത കണ്ടപ്പോൾ മഹാനായ ഖലീഫ ഉമർ(റ)നെയാണ് ഓർമ വന്നത്.
വിശക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുന്ന കുഞ്ഞു മക്കളുടെയും അടുപ്പിൽ കല്ല് വെച്ച് പുഴുങ്ങി അവരെ സമാധാനിപ്പിക്കുന്ന ഒരു കെനിയൻ അമ്മയുടെയും വാർത്തയായിരുന്നു അത്.
ഉമർ(റ) ന്റെ ഭരണ കാലത്ത് രാത്രിയിൽ അദ്ദേഹം പ്രജകളുടെ വിവരങ്ങൾ അറിയാൻ വേണ്ടി ഇറങ്ങി നടന്നതും ഒരു വീട്ടിൽ ഒരു ഉമ്മ തന്റെ വിശന്നു കരയുന്ന മക്കളെ സമാധാനിപ്പിക്കാൻ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നു. ശേഷം ഈ വീട്ടിലേക്ക് ആവശ്യമായ ഭക്ഷണം ഖലീഫ എത്തിച്ച് കൊടുക്കുന്നുണ്ട്.
1000 ൽ അധികം വർഷങ്ങൾക്ക് മുൻപാണ് ഉമർ(റ) ന്റെ കാലത്തെ സംഭവം നടന്നത് എങ്കിൽ കെനിയയിലെ സംഭവം നടക്കുന്നത് ഈ വർഷമാണ്.
നമ്മളെല്ലാം നല്ല നിലയിൽ ഭക്ഷണം കഴിക്കുന്നവരാകാം. പക്ഷെ നമ്മിൽ പലരും കഴിക്കുന്ന ഭക്ഷണത്തിന്റെ കുറ്റവും കുറവും പറയുന്നവരാകാം. ഉണ്ടാക്കിയ ഭക്ഷണം ബാക്കിയായാൽ അത് കുഴിച്ചു മൂടുന്നവരാകാം. അങ്ങനെ ചെയ്യുന്നവരാണ് നമ്മളെങ്കിൽ ഈ മക്കളെ കുറിച്ചു നമ്മളൊന്നു ആലോചിക്കണം.
അയൽവാസി വിശന്നിരിക്കുമ്പോൾ വയർ നിറച്ചു ഭക്ഷിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണ് പ്രവാചക വചനം. ഉണ്ടാക്കിയ കറിയിൽ അല്പം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിക്ക് കൊടുക്കണം എന്നാണ് അവിടുത്തെ അധ്യാപനം.
അത് കൊണ്ട് ഉള്ളതിന് നന്ദി കാണിക്കുക. അയൽവാസിയുടെ ക്ഷേമമന്വേഷിക്കുക.

No comments:
Post a Comment