റമളാൻ വസന്തം- 26
അമീൻ തിരുത്തിയാട്
നമ്മുടെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നാം പോലും വിചാരിക്കാത്ത പലതും നടക്കാറുണ്ട്. ചിലയിടങ്ങളിൽ ചിലരെ സഹായിക്കാൻ നാമറിയാതെ പലരും വന്ന് പോകാറുണ്ട്.
അതായിരുന്നു മുൻ കഴിഞ്ഞു പോയ സ്വഹാബികളിലും ഖലീഫമാരിലുംപെട്ട പലരും ചെയ്തിരുന്നത്. മറ്റുള്ളവർ അറിയാതെ പല രാത്രികളിലും ഉറക്കമൊഴിച്ച് തന്റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ ഇറങ്ങി തിരിച്ച ഭരണാധികാരികളാണ് നമുക്ക് മാതൃക.
അങ്ങേയറ്റം പ്രയാസപ്പെട്ട് നിൽക്കുന്ന ഒരു സുഹൃത്തിന് നാം ചെയ്തു കൊടുക്കുന്ന ഒരു സഹായം അദ്ദേഹത്തിന് വലിയൊരാശ്വാസമാകും. നടന്നു ക്ഷീണിച്ചാൽ ഒരല്പം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുമ്പോൾ കിട്ടുന്ന ഒരു സുഖമില്ലേ... കനത്ത വെയിലിൽ നിന്നും മരത്തിന്റെ തണലിലേക്ക് മാറി നിൽക്കുമ്പോൾ ലഭിക്കുന്ന ആശ്വാസമില്ലേ... അത് പോലെയാണ് പല സഹായങ്ങളും.. അത് ശാരീരികമായാലും, സാമ്പത്തികമായാലും, മാനസികമായാലും...
തളർന്നു പോകുമ്പോൾ നീ ഒറ്റക്കല്ല... കൂടെ ഞാനുണ്ട് എന്ന ഒറ്റ വാക്ക് മതി, ആശ്വാസമേകാൻ... ആരെങ്കിലും ഇഹലോകത്ത് തന്റെ സുഹൃത്തിന് ഒരു സഹായം ചെയ്‌താൽ അല്ലാഹു രണ്ടു ലോകത്തും അവന് സഹായം ചെയ്യുമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു. ഒരു വഴി കാണിച്ചു കൊടുക്കൽ, ഒരാശ്വാസ വാക്ക് പറയൽ, എല്ലാം നന്മകളാണെന്ന് തിരിച്ചറിയാം...
ഈ പുണ്യ മാസത്തിന്റെ അവസാന ദിന രാത്രങ്ങളിലെ പ്രാർത്ഥനകളിൽ നമ്മുടെ സുഹൃത്തുക്കളെയും നമുക്കുൾപ്പെടുത്താം. സുഹൃത്തിന് വേണ്ടി അവന്‍റെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരമുണ്ടെന്നാണല്ലോ തിരുദൂതർ നമ്മെ ഉണർത്തിയത്...

No comments:
Post a Comment