മുസ്ലീം യൂത്ത് ലീഗ് കഴിഞ്ഞ 40 ദിവസമായി നടത്തി വന്ന കോഴിക്കോട്ടെ ശഹീൻ ബാഗിൽ താങ്കൾ നടത്തിയ അവസാനത്തെ പ്രസംഗം, തീർച്ചയായും ഏതൊരു ലീഗ് കാരനും വളരെയധികം ആവേശം നൽകുന്നതായിരുന്നു. വെറും ലീഗ്കാരെക്കാൾ കൂടുതലായിക്കൊണ്ട് താങ്കളുടെ സംസാരത്തിൽ കൂടുതൽ ആവേശം കൊണ്ടത് മറ്റു പലരുമാണോയെന്നൊരു സംശയമുണ്ട്.
അന്ന് നിങ്ങളുടെ സംസാരം അൽപം കടുത്തു പോയി ഫിറോസ് സാഹിബ്. ഞാനുമൊരു ലീഗ്കാരനാണ്. താങ്കൾ പ്രതിനിധാനം ചെയ്യുന്ന അതേ പാർട്ടിയുടെ പ്രവർത്തകൻ. അങ്ങ് ഞാനേറെ ഇഷ്ടപ്പെടുന്ന നേതാവും. എങ്കിലും താങ്കൾ പറഞ്ഞ ആ ഏലസിന്റെ കഥ, അത് ഉൾക്കൊള്ളാൻ തീർച്ചയായും എനിക്ക് പ്രയാസമുണ്ട്. എനിക്കെന്നല്ല, നിങ്ങൾ ആ പ്രസംഗത്തിൽ പുരോഗമനവാദികൾ, പുത്തൻ വാദികൾ എന്ന് പറഞ്ഞ ആ ലിബറൽ ചിന്താഗതിയുള്ളവർക്കെല്ലാം അതുൾക്കൊള്ളാൻ പ്രയാസമുണ്ട്. കാരണം താങ്കൾ അനുകൂലിച്ചു പറഞ്ഞ ആ ഏലസിന്റെ സംഭവം, അത് വ്യക്തമായ ശിർക്കാണ്.
നിങ്ങൾ പറഞ്ഞല്ലോ നമ്മൾ വിശ്വാസികളാണെന്ന്. നിങ്ങൾ വിശ്വസിക്കുന്ന അതെ മതത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. എന്നാൽ നിങ്ങൾ പറഞ്ഞ ഏലസ്സ്, അത് മതത്തിലില്ലാത്തതാണ്.
നമ്മുടെ മതത്തിന്റെ പ്രവാചകൻ, ഞാനും നിങ്ങളും സ്നേഹിക്കുന്ന മുഹമ്മദ് നബി(സ്വ), അദ്ദേഹം ഒരാൾക്കും ഏലസ്സ് കെട്ടി കൊടുത്തിട്ടില്ല ഫിറോസ് സാഹിബ്, പിന്നെ എങ്ങനെ ഏലസ്സ് നമുക്ക് അനുവദനീയമാകും??? ഏലസ്സ് കെട്ടാൻ പറ്റുമെങ്കിൽ അത് ആദ്യം കെട്ടിക്കൊടുക്കുക ആ പ്രവാചകനായിരുന്നില്ലേ...
പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായ സന്ദർഭങ്ങളിലെല്ലാം ആ പ്രവാചകൻ ഏകനായ അല്ലാഹുവിനെയായിരുന്നു വിളിച്ചു പ്രാർത്ഥിച്ചത്. അങ്ങനെ ചെയ്യാനാണ് തന്റെ അനുചരന്മാരെ പഠിപ്പിച്ചത്. അല്ലാതെ ഏലസ്സ് കെട്ടാനോ തങ്ങന്മാരെ സന്ദർശിക്കാനോ ആയിരുന്നില്ല.
തന്നെ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തിയ മക്കയിലെ അവിശ്വാസികൾക്കെതിരായി ബദ്ർ എന്ന സ്ഥലത്തു വെച്ച് വളരെ ചെറിയ ഒരു സംഘം മുസ്ലിങ്ങളെയും കൂട്ടി യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ ശത്രു സൈന്യത്തെ കണ്ടു പേടിച്ച പ്രവാചകൻ ഏതെങ്കിലും ബിംബങ്ങളെയല്ല വിളിച്ചു പ്രാർത്ഥിച്ചത്. മറിച്ച് ഏകനായ അല്ലാഹുവിനോടായിരുന്നു.
اللهم إن تهلك هذه العصابة.....
എന്ന് ആ പ്രവാചകൻ അല്ലാഹുവിനെ വിളിച്ചായിരുന്നു പ്രാർത്ഥിച്ചത്.
ജീവിതത്തിൽ ഒരിക്കൽ പോലും കളവു പറയാത്ത, തെറ്റ് ചെയ്യാത്ത, കറ കളഞ്ഞ ജീവിതത്തിനുടമയായ ആ പ്രവാചകൻ നമ്മെ പഠിപ്പിക്കാത്തത് എങ്ങനെയാണ് നമുക്ക് പിന്തുടരാനാവുക?
മാത്രവുമല്ല, ആ പ്രവാചകൻ പഠിപ്പിച്ചത്
من غلّق تميمة فقد أشرك
എന്നാണ്. അഥവാ "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു" എന്ന്. ശിർക്ക് അല്ലെ ഏറ്റവും വലിയ പാപം. അത് ചെയ്തവൻ പിന്നെ വിശ്വാസിയാവുമോ???
നിങ്ങൾ പറഞ്ഞത് ശരിയാണ് ഫിറോസ് സാഹിബ്. ഇന്ന് ഈ പാർട്ടിക്ക് നേതൃത്വം നൽകുന്നത് തങ്ങന്മാരാണ്. പക്ഷെ ഞങ്ങളാരും തന്നെ തങ്ങന്മാരെ കണ്ടിട്ടല്ല ഈ പാർട്ടിയെ സ്നേഹിച്ചത്. അവരെ കണ്ടിട്ടല്ല ഈ നക്ഷത്രാങ്കിത ഹരിത പതാക നെഞ്ചോട് ചേർത്തത്. മറിച്ച് ഇന്ത്യൻ മുസൽമാന് തണലേകാൻ കഴിയുന്ന ഒരു പ്രസ്ഥാനമാണ് ലീഗ് എന്ന തിരിച്ചറിവ് കൊണ്ടാണ്.
ഇന്ന് ഞാനടക്കമുള്ള ഒരുപാടാളുകൾ ഈ മലയാളക്കരയിൽ അറബി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ പാർട്ടിയുടെ പ്രവർത്തന ഫലമാണെന്നറിയാം. "ഉണ്ട ചോറിനു നന്ദിയില്ലാത്തവരാവുകയല്ല" മറിച്ച് യാഥാർഥ്യം മനസിലാക്കി തരികയാണ്.
ചരിത്രം നമ്മൾ മനസ്സിലാക്കണം, മുസ്ലിം ലീഗിന്റെ ചരിത്രം എന്താണെന്ന് നമ്മൾ കൃത്യമായി മനസിലാക്കണം.
ഈ മലയാളക്കരയിൽ മുസ്ലിം ലീഗിന്റെ ആദ്യ ശാഖ രൂപീകരിക്കപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു. ആ തിരൂരങ്ങാടി ശാഖാ മുസ്ലീം ലീഗിന്റെ ശാഖാ പ്രസിഡന്റ് കെ.എം മൗലവി എന്ന മുജാഹിദ് നേതാവുമായിരുന്നു. അതിന്റെ സെക്രട്ടറി കെ.ഉമർ മൗലവിയായിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാമത്തെ ശാഖ തലശ്ശേരിയിൽ വന്നപ്പോൾ അതിന് നേതൃത്വം നൽകിയിരുന്നത് ഐക്യ സംഘത്തിന്റെ പ്രവർത്തകരായിരുന്ന സത്താർ സേഠ് സാഹിബും ഉപ്പി സാഹിബുമായിരുന്നു. മരിക്കുന്നത് വരെ മുസ്ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ബഹുമാന്യനായ കെ.എം.മൗലവി. ഇവരൊക്കെ ഫിറോസ് സാഹിബ് പറഞ്ഞ ലിബറൽ ചിന്താഗതിയുള്ളവരായിരുന്നു... ആ പുത്തൻ വാദികളായിരുന്നു.
ഇന്ന് ചിലയാളുകൾ ലീഗിന്റ ചരിത്രം പറയുമ്പോൾ പാണക്കാട് വരെ എത്തി, അവിടെ നിർത്തുന്നതായി നമുക്ക് കാണാൻ കഴിയും.
പറയണം നിങ്ങൾ... എവിടെയാണ് മുജാഹിദുകൾ ഇടപെടാത്തതെന്ന്. നിങ്ങൾക്ക് വേണമെങ്കിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായ കെ.എം. മൗലവിയോട് ശത്രുത കാണിക്കാം... അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ കൊണ്ടോട്ടി പള്ളി മൈതാനത്ത് ഖിലാഫത്ത് വളണ്ടിയർമാരുടെ തോളിൽ കൈയിട്ട് കൊണ്ട് പ്രസംഗിച്ച കെ.എം. മൗലവിയോട് നിങ്ങൾ ശത്രുത കാണിക്കരുത്.
അത് കൊണ്ട് ഫിറോസ് സാഹിബ് അടക്കമുള്ള ഞങ്ങളുടെ നേതാക്കന്മാർ ചരിത്രം വായിക്കണം. വസ്തു നിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കണം.
നാഥൻ അനുഗ്രഹിക്കട്ടെ🤲
9 comments:
നല്ല എഴുത്ത്
5417 حدثنا موسى بن إسماعيل حدثنا أبو عوانة عن أبي بشر عن أبي المتوكل عن أبي سعيد أن رهطا منأصحاب رسول الله صلى الله عليه وسلم انطلقوا في سفرة سافروها حتى نزلوا بحي من أحياء العربفاستضافوهم فأبوا أن يضيفوهم فلدغ سيد ذلك الحي فسعوا له بكل شيء لا ينفعه شيء فقال بعضهم لو أتيتم هؤلاء الرهط الذين قد نزلوا بكم لعله أن يكون عند بعضهم شيء فأتوهم فقالوا يا أيها الرهط إن سيدنا لدغ فسعينا له بكل شيء لا ينفعه شيء فهل عند أحد منكم شيء فقال بعضهم نعم والله إني لراق ولكن والله لقد استضفناكم فلم تضيفونا فما أنا براق لكم حتى تجعلوا لنا جعلا فصالحوهم على قطيع من الغنم فانطلق فجعل يتفل ويقرأ الحمد لله رب العالمين حتى لكأنما نشط من عقال فانطلق يمشي ما به قلبة قال فأوفوهم جعلهم الذي صالحوهم عليه [ ص:2170 ] فقال بعضهم اقسموا فقال الذي رقى لا تفعلوا حتى نأتي رسول الله صلى الله عليه وسلم فنذكر له الذي كان فننظر ما يأمرنا فقدموا على رسول الله صلى الله عليه وسلم فذكروا له فقال وما يدريك أنها
ബുഹാരി رقية أصبتم اقسموا واضربوا لي معكم بسهم ഏയ് ameen ഇത് ബുഹാരിയുടെ ഹദീസാണ് വിവരമുണ്ടെങ്കിൽ അർത്ഥം വച്ച് പഠിക്കണം. മന്ത്രം , ഉറുക്ക് ഫലമുണ്ട് അത് haqq ആണ് ... ## അറിയില്ലെങ്കിൽ ചോദിച്ചു പഠിക്കണം
ആകാവുന്ന പണിക്ക് പോയാൽ പോരെ ചെങ്ങായി
നല്ല എഴുത്ത്...
*ഏലസ്സ് വിശ്വാസം ഇസ്ലാമികമല്ല*.
ഹുസൈൻ മടവൂർ.
PK ഫിറോസിന്റെ പ്രസംഗത്തോടെ ഏലസ്സ് വിഷയം വിവാദമായപ്പോൾ പലരും അതിന്റെ മതവിധി അന്വേഷിക്കുന്നുണ്ട്. ഇസ്ലാമിന്റെ പ്രമാണങ്ങളായ ഖുർആനും ഹദീസുമാണല്ലോ മതവിധിക്കായി നാം അവലംബിക്കേണ്ടത്.
ഇവ്വിഷയകമായി അവ ഒന്നുകൂടി റഫർ ചെയ്തു. തഫ്സീറുകളും ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളും നോക്കി. അവയിൽ നിന്ന് മനസ്സിലാകുന്നത് ഇത്രയുമാണ് :
ഏലസ്സ്
കെട്ടുന്നതും അത് കെട്ടാൻ കൊടുക്കുന്നതും ഇസ്ലാമിക വിരുദ്ധമാണ്. മന്ത്രച്ചരടും ഏലസ്സും ഉറുക്കുമെല്ലാം ജാഹിലിയ്യാ കാലത്തെ മുശ് രിക്കുകളുടെ വിശ്വാസങ്ങളും ശീലങ്ങളുമായിരുന്നു.
അതൊന്നും നബി (സ) സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. നബി (സ) അതെല്ലാം നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഏതവസരത്തിലും അല്ലാഹുവിൽ തവക്കുൽ ചെയ്ത് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, ഭൗതികമായി ചെയ്യേണ്ട കാര്യങ്ങൾ വേണ്ട വിധം ചെയ്യുകയും വേണമെന്നാണ് നബി(സ) പഠിപ്പിച്ചത്. അതാണ് നബിയെ സ്നേഹിക്കുന്ന നാമും ചെയ്യേണ്ടത്.
അല്ലാതെ ഏലസ്സും ഐക്കല്ലും ഉറുക്കും മന്ത്രച്ചരടും കെട്ടി അനിസ്ലാമിക രീതി നാമൊരിക്കലും സ്വീകരിക്കരുത്.
പ്രയാസങ്ങളും പ്രതിസന്ധികളും യുദ്ധങ്ങളും ഉണ്ടായപ്പോൾ നബി (സ) സഹാബികൾക്ക് ഏലസ്സ് കെട്ടിക്കൊടുത്തിട്ടില്ല. ഏലസ്സ് കൊണ്ട് ധൈര്യമോ വീര്യമോ ശക്തിയോ എന്തെങ്കിലും ഗുണമോ ലഭിക്കുമെന്ന് നബി പറഞ്ഞിട്ടുമില്ല. മറിച്ച് ഏലസ്സ് കെട്ടിയ ആളോട് അതു അഴിച്ചിടാൻ ( انزعها ) പറയുകയും അത് മൂലം നിനക്ക് ഒരിക്കലും വിജയമുണ്ടാവില്ല
( ما افلحت ابدا)
എന്ന് പഠിപ്പിക്കുകയാണ് നബി (സ) ചെയ്തത്. (അഹ് മദ്, ഹാകിം, ഇബ്നു ഹിബ്ബാൻ റിപ്പോർട്ടുകൾ.)
ഏതൊരാൾ ഏലസ്സ് കെട്ടിയോ അയാൾ ശിർക്ക് ചെയ്തു
(من تعلق تميمة فقد أشرك)
എന്നും നബി പറഞ്ഞിട്ടുണ്ട്. (അഹ് മദ്, ഹാകിം റിപ്പോർട്ടുകൾ )
ഒരാൾ പനി പിടിച്ചതിനാൽ കൈയിൽ മന്ത്രച്ചരട് കെട്ടിയത് കണ്ടപ്പോൾ നബി അത് പൊട്ടിച്ച് കളഞ്ഞു. എന്നിട്ട്
وما يؤمن أكثرهم إلا وهم مشركون ( سورة يوسف)
(അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് ശിർക്ക് ചെയ്യുന്നവരായിക്കൊണ്ട് മാത്രമാണ്.)
എന്ന ആയത്ത് ഓതിക്കൊടുത്തു.
(അഹ് മദ്, തുർമുദി, ഹാകിം റിപ്പോർട്ടുകൾ)
മന്ത്രവാദങ്ങളും ഉറുക്കും ഏലസ്സും ശിർക്ക് ആകുന്നു.
(إن الرقى و التمائم و التولة شرك )
എന്ന് വളരെ വ്യക്തമായി നബി പറഞ്ഞതാണ്.(അബൂദാവൂദ്, ഇബ്നു മാജ, ഇബ്നു ഹിബ്ബാൻ, ഹാകിം റിപ്പോർട്ടുകൾ)
നബിക്ക് ബൈഅത്ത് ചെയ്യാൻ വന്ന ഒരാളുടെ കയ്യിൽ ഏലസ്സ് കണ്ടപ്പോൾ അയാളുടെ ബൈഅത്ത് സ്വീകരിക്കാതിരിക്കുകയും ശേഷം അയാൾ ആ ഏലസ്സ് ഊരി ഒഴിവാക്കിയ ശേഷമാണ് ബൈഅത്ത് ചെയ്തത് എന്നും ഹദീസിൽ വന്നിട്ടുണ്ട് (അഹ് മദ് )
ഏലസ്സ് കെട്ടുന്നത് ശിർക്കാണെന്ന് വ്യക്തമായി പറയുന്ന നിരവധി ഹദീസുകൾ വേറെയുമുണ്ട്. ഇതെല്ലാം സ്വീകാര്യ യോഗ്യമായ സഹീഹ് ആയ ഹദീസുകളാണ്. അതിൽ ഹദീസ് നിദാന ശാസ്ത്രം അറിയുന്ന ആർക്കും തർക്കമില്ല.
മാത്രവുമല്ല, നിങ്ങൾക്ക് വല്ല വിജയമോ നേട്ടമോ ധൈര്യമോ വീര്യമോ ലഭിക്കാൻ വേണ്ടി ഏലസ്സോ ഉറുക്കോ കെട്ടുവീൻ എന്ന് നബി (സ) പറഞ്ഞതായി ഒരു ഹദീസുമില്ല. എന്നിട്ടും യാതൊരാവശ്യവുമില്ലാതെ ഈ സഹീഹ് ആയ ഹദീസുകളെല്ലാം മന്ത്രവാദികൾക്ക് വേണ്ടി ദുർവ്യാഖ്യാനം ചെയ്ത് ആളുകളെക്കൊണ്ട് ഏലസ്സ് ധരിപ്പിച്ചാൽ ആളുകൾ ശിർക്കിൽ ചെന്ന് പതിക്കുകയല്ലാതെ എന്ത് കാര്യമാണുണ്ടാവുക. മനുഷ്യരെക്കൊണ്ട് ശിർക്ക് എന്ന അല്ലാഹു പൊറുക്കാത്ത വൻ പാപം ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിന്ന് അവർ വിധേയരാവുകയും ചെയ്യും. അത്തരം പ്രവർത്തനത്തിലേർപ്പെടുന്ന ആളുകളും അത് പിൻപറ്റുന്ന ആളുകളും അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ.
ശുദ്ധമായ തൗഹീദ് ഉൾക്കൊണ്ട് ജീവിക്കുവാനും തൗഹീദ് പ്രചരിപ്പിക്കുവാനും അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാവട്ടെ.
و الله أعلم بالصواب
പ്രാർത്ഥനകൾക്ക് അപ്പുറം ഉള്ള ഒരു ഉറുക്കും ഏലസ്സും ഇല്ല. "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു" എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
ഈ ഹദീസിൽ ഏലസ്സിന്റെ മഹത്വം എവിടെയും പറയുന്നില്ല
😊
😊
*_മുസ്ലിമായ ഏലസ്സും അമുസ്ലിമായ ഏലസ്സും_*
സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ മാപ്പിള പോരാളികളുടെ കഴുത്തിൽ കെട്ടിക്കൊടുത്ത ഏലസ്സ് കാരണം പോരാളികൾക്ക് വെടിയേറ്റില്ല എന്ന കെട്ടുകഥയിൽ നിന്നാണല്ലോ വിവാദം തുടങ്ങിയത്...
തങ്ങൾ കൊടുത്ത ഏലസ്സിന് വെടിയുണ്ടകളെ തടുക്കാനുള്ള കഴിവുണ്ട് എന്ന് ചിലർ വിശ്വസിക്കുന്നു,
ഈ വിശ്വാസത്തെയാണ് മുവഹിദുകൾ ചോദ്യം ചെയ്തത്.
ഇതിന് മറുപടി പറയാൻ ശ്രമിച്ച അധിക മുസ്ലിയാക്കളും " മന്ത്രവും, ഏലസ്സും എല്ലാം ശിർക്കാണ്" എന്ന് പറയുന്ന ഹദീസിന്റെ മറപിടിച്ച് ഇസ്ലാമികമായ മന്ത്രവും അനിസ്ലാമിക മന്ത്രങ്ങളുമുള്ളത് പോലെ ഏലസ്സും ഇസ്ലാമികമായതും അനിസ്ലാമികമായതുമുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്...
മന്ത്രത്തിന്റെ വിഷയത്തിൽ ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന ശിർക്കൻ മന്ത്രങ്ങൾ റസൂൽ വിലക്കുകയും, ഇസ്ലാമികമായ മന്ത്രങ്ങൾ പഠിപ്പിക്കുകയും ചെയ്തു എന്നത് ഹദീസുകളിൽ നിന്ന് വ്യക്തമാണ്.
എന്നാൽ അനിസ്ലാമിക ഏലസ്സുകളെ വിലക്കി, ഇസ്ലാമികമായത് പഠിപ്പിച്ചതിന് തെളിവെവിടെയാണ്...?
വളരെ ലളിതമായി റസൂൽ (സ്വ) ഏലസ്സ് ശിർക്കാണെന്ന് പഠിപ്പിക്കുന്നുണ്ട്.
عن عيسى بن حمزة قال: دخَلتُ علَى عبدِ اللَّهِ بنِ حُكَيْمٍ وبِهِ حُمرةٌ، فقلت: ألا تعلِّقُ تَميمةً ؟ فقالَ:: نعوذُ باللَّهِ مِن ذلِكَ وفي روايةٍ الموتُ أقرَبُ من ذلِكَ، قالَ رسولُ اللَّهِ مَن علَّقَ شيئًا وُكِلَ إليهِ
ഈസ ബ്നു ഹംസയിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: ഞാൻ അബ്ദുല്ലാഹി ബ്നു ഹുകൈമ് രോഗിയായിരിക്കെ അദ്ദേഹത്തെ സന്ദർശിച്ചു, എന്നിട്ട് വല്ല ഏലസ്സും കെട്ടിക്കൂടെ? എന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ അതിൽ നിന്ന് അല്ലാഹുവോട് ശരണം തേടുന്നു. മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: മരണമാണ് അതിനെക്കാൾ ഉത്തമം, എന്നിട്ട് അദ്ദേഹം പറഞ്ഞു,
" നബി (സ്വ) പറഞ്ഞിരിക്കുന്നു: ആരെങ്കിലും വല്ലതും (ഏലസ്സ്) കെട്ടിയാൽ അവൻ അതിൽ ഭരമേൽപ്പിച്ചു.
ഇനി ആറ്റക്കോയ തങ്ങൾ കെട്ടിയ ഏലസ്സിലേക്ക് വരാം...
അദ്ദേഹത്തിന്റെ ഏലസ്സ് കെട്ടിയാൽ വെടിയേൽക്കില്ല എന്ന ഉറച്ച വിശ്വാസം ഈ പോരാളികൾക്ക് ഉണ്ടായിരുന്നു എന്നതാണ് കഥയിൽ പറയുന്നത്. തങ്ങൻമാരുടേയും ഉസ്താദുമാരുടേയുമെല്ലാം ഉറുക്കും ഏലസ്സും അവരെ സംരക്ഷിക്കുമെന്ന വിശ്വാസമാണ് ജനങ്ങൾക്കുള്ളത്.
ഇവിടെയാണ് ഒരു ഏലസ്സുമില്ലാതെ ആളിക്കത്തുന്ന അഗ്നിക്ക് മുന്നിൽ അല്ലാഹുവിലുള്ള അപാരമായ തവക്കുൽ കൊണ്ട് ഉറച്ചുനിന്ന ഇബ്രാഹിം (അ) ഉം കഴുത്തിൽ കെട്ടിയ ഏലസ്സിൽ തവക്കുലാക്കിയ കഥയിലെ പോരാളികളും പരസ്പരം എതിരാകുന്നത്.
ബദ്റിൽ നബിയും സ്വഹാബത്തും ഉറച്ചു നിന്നതും ഏലസ്സുകളുടെ ബലത്തിലല്ല, വിശ്വാസത്തിന്റെയും തവക്കുലിന്റെയും ബലത്തിലായിരുന്നു.
ഏലസ്സ് അൽപ്പം നൂലും ചരടും ചില കടലാസ്സ് കഷ്ണങ്ങളും പിന്നെ മുസ്ലിയാരുടെ ഊത്തും മാത്രമാണ്, അതിൽ ഭരമേൽപ്പിക്കുന്നത് വിഡ്ഢിത്തവും ശിർക്കുമാണ്.
مَن عَلَّقَ تَميمةً فقد أَشرَكَ.
നബി (സ്വ) പറഞ്ഞു: "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു"
കാരണം മറ്റൊന്നുമല്ല ഇവർ ഊതി കെട്ടിയ കടലാസ്സു കഷ്ണങ്ങൾ അവരെ സംരക്ഷിക്കുമെന്ന വിശ്വാസം അവരിൽ സ്വാഭാവികമായും ഉണ്ടാകുമെന്ന് പറഞ്ഞത് നബി (സ്വ) യാണ്.
ചുരുക്കത്തിൽ ഏലസ്സിൽ മുസ്ലിമും കാഫിറുമില്ല, എല്ലാം ശിർക്ക് തന്നെ.
ഇനിയും സംശയമുള്ളവർ നബി (സ്വ) ബദ്റിലും ഉഹ്ദിലുമൊക്കെ അമ്പേൽക്കാതിരിക്കാൻ കെട്ടിക്കൊടുത്ത ഉറുക്കിനും ഏലസ്സിനുമൊക്കെ തെളിവ് കൊണ്ടുവരട്ടെ...
ശരീഫ് വാവൂർ
*പി.കെ.ഫിറോസും ഏലസ്തങ്ങളുടെ അറസ്റ്റും; ചരിത്രത്തിലെ മറ്റൊരു ട്വിസ്റ്റ് ഇങ്ങനെ ..!*
ബ്രിട്ടീഷ്കാർക്കെതിരെ യുദ്ധത്തിൽ വെടിയേൽക്കാതിരിക്കാൻ മന്ത്രിച്ചുതിയ ഏലസ് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് "തങ്ങൾ ".
ഏലസ് വാങ്ങാൻ വരിയിൽ നിൽക്കുകയായിരുന്ന ഒരു ചെറുപ്പക്കാരൻ ഊഴമെത്തിയപ്പോൾ തങ്ങളോട്:
" ഏലസ് കെട്ടിയാൽ പീരങ്കിയും വെടിയുണ്ടയും ഏൽക്കില്ലെന്ന് ഉറപ്പാണോ തങ്ങളേ..?"
തങ്ങൾ : " സംശയിക്കണ്ട.. മമ്പുറം തങ്ങളാണെ സത്യം! പ്രവാചകൻ്റെ പടച്ചട്ട മുക്കിയ വെള്ളത്തിൽ കാച്ചിയെടുത്തതാണിത്. നൂറ് ശതമാനം ജീവൻ രക്ഷാ ഏലസ് "
യുവാവ്: "പടച്ചട്ടയില്ലാതെ സമരത്തിനിറങ്ങുന്ന ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് ഇത് വലിയ ഉപകാരം തന്നെ. ആട്ടെ എത്രയാ ഇതിൻ്റെ വില?"
തങ്ങൾ:
" ഏലസ് ഒന്നിന് 25 രൂപ"
"25 രൂപ അൽപം ജാസ്തിയാണെങ്കിലും പ്രാണൻ കാക്കാനല്ലെ, എനിക്ക് രണ്ടെണ്ണം വേണം" യുവാവ് കീശയിൽ നിന്ന് അമ്പത് രൂപ തങ്ങൾക്ക് നേരെ നീട്ടി.
" രണ്ടെണ്ണമെന്തിനാ? ഒന്ന് പോരെ..?"
"ഒന്ന് മതിയാവില്ല. ഒരു ഏലസ് എൻ്റ കൈയ്യിൽ കെട്ടാനുള്ളത് "
" രണ്ടാമത്തെ തോ?" തങ്ങൾ ചോദിച്ചു. " അത് നിങ്ങളുടെ കൈയ്യിൽ കെട്ടാനുള്ളത് "
"എൻ്റെ കൈയ്യിൽ കെട്ടാനോ? ഹേയ് അതു വേണ്ട"
"അതു പറഞ്ഞാൽ പറ്റില്ല. എനിക്കിതിൻ്റെ പ്രവർത്തനക്ഷമത പരീക്ഷിക്കണം"
ഇതും പറഞ്ഞതും യുവാവ് അരയിൽ കരുതിയിരുന്ന റിവോൾവർ കൈയ്യിലെടുത്തിട്ട്
തങ്ങളുടെ നെറ്റിയിലേക്ക് ചൂണ്ടിപ്പിടിച്ചു കാഞ്ചി വലിക്കാൻ തുനിഞ്ഞു.
തങ്ങൾ ആകെ പരിഭ്രമിച്ചു വിളറിപ്പോയി. "പഹയാ..വെടിവെക്കല്ലേ..! ഞാൻ ചത്തുപോകും!! കൈ കൊണ്ട് അരുതെന്നു കാട്ടി തങ്ങൾ അലറിവിളിച്ചു.
" തങ്ങള് നിലവിളി നിർത്തി വേഗം എസ് കെട്ട്.. എന്തായിത് നിങ്ങൾക്ക് തന്നെ നിങ്ങളെ ഏലസിൽ വിശ്വാസമില്ലേ..?" യുവാവ് തോക്കിന് ഉന്നം പിടിച്ചു കൊണ്ടു മുരണ്ടു.
വെടി വെക്കല്ലേ എന്ന് അലറിക്കരയുന്ന തങ്ങളെയും തോക്കു ചൂണ്ടി നിൽക്കുന്ന യുവാവിനെയും നോക്കി 25 രൂപ നൽകി ഏലസ് വാങ്ങിയവർ അന്തം വിട്ടു നിൽക്കെ യുവാവ് അട്ടഹസിച്ചു.
" എങ്കിൽ ഏലസ് കെട്ടിയ ഒരാളെ കാണിച്ചു തരൂ. എനിക്ക് ഏലസിൻ്റ ശക്തി പരീക്ഷിച്ചേ മതിയാകൂ."
ഏലസ് വാങ്ങി കൈയ്യിൽ കെട്ടിയവരിൽ ഒരാളെ ഗത്യന്തരമില്ലാതെ തങ്ങൾ ചൂണ്ടി കാണിച്ചു. ഉടനെ യുവാവ് വെടിയുതിർത്തു.കാലിന് വെടി കൊണ്ടയാൾ പിടഞ്ഞു വീണു. ജനങ്ങൾ യുവാവിൻ്റെ നേരെ തിരിഞ്ഞു. "ഞാനല്ല, ഏലസു കെട്ടിയാൽ വെടിയേൽക്കില്ലെന്നു പറഞ്ഞ് എന്നെയും നിങ്ങളെയും വഞ്ചിച്ചത് ഈ തങ്ങളാണ് "
യുവാവ് പറഞ്ഞു തീരുംമുമ്പേ തങ്ങൾ പ്രാണനും കൊണ്ട് ഓടാൻ തുടങ്ങി. ജനങ്ങൾ ഒന്നടങ്കം തങ്ങളുടെ പിറകെയും. ഓടുന്നതിനിടയിൽ കലിയടങ്ങാതെ അവർ ഏലസു പൊട്ടിച്ചു തങ്ങളുടെ നേരെ വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ തങ്ങൾ ഓടി ഓടി പോലീസ് സ്റ്റേഷനിൽ സറണ്ടറായിയെന്നും, പി. കെ.ഫിറോസ് പറയുന്നത് പോലെ തങ്ങളെ ബ്രിട്ടീഷ് പട്ടാളം വഞ്ചനാകുറ്റവും പ്രേരണാ കുറ്റവും ചുമത്തി അറസ്റ്റ് ചെയ്തുവെന്നും വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്. ഏതായാലും അതോട് കുടി തങ്ങളെ കയ്യിൽ നിന്ന് ജനങ്ങളും, ജനങ്ങളുടെ കയ്യിൽ നിന്ന് തങ്ങളും രക്ഷപ്പെട്ടു എന്നാണ് 'ചരിത്ര കഥ'!
ഇനി കഥയുടെ പിന്നാമ്പുറ ട്വിസ്റ്റ് ! :
അങ്ങനെ
ഏലസിൻ്റെ ശക്തി ചോദ്യം ചെയ്ത യുവാവിനെ തങ്ങളുടെ സിൽബന്ദികൾ 'പുരോഗമന വാദി' യെന്നും 'സമുദായ ശത്രു'വെന്നും മുദ്രകുത്തി നാടുകടത്താൻ ശ്രമിച്ചു. പക്ഷെ തങ്ങന്മാരുടെ തട്ടിപ്പ് ഇതിനോടകം തന്നെ വിവരമുള്ള സാമാന്യ ജനത്തിന് ബോധ്യമായതിനാൽ ചൂഷകന്മാരുടെ ഗൂണ്ഡാലോചന വിഫലമായി.പിന്നീട് ആ യുവാവും കൂട്ടരും നവോത്ഥാന ആശയങ്ങൾ സ്വാംശീകരിക്കുകയും മുസ്ലിം ലീഗിൽ ചേർന്ന് ഇത്തരം ആത്മീയ നേതാക്കന്മാരുടെ ചൂഷണങ്ങൾ തുറന്നു കാട്ടി ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടിരുന്നു. അതിൻ്റെ ഫലമാണത്രെ മുസ്ലിം ലീഗ് ഒരു പരിധി വരെ ആത്മീയ ചൂഷകരുടെ പിടിയിൽ നിന്നും മുക്തമായി മലബാറിലെ ജനകീയ പ്രസ്ഥാനമായി മാറിയത്..!
*ടി.കെ.മുഹമ്മദ്.*
*ദാറുസ്സലാം*
Post a Comment