2019 എന്ന ഒരു വർഷം നമ്മിൽ നിന്നും കൊഴിഞ്ഞു പോയി 2020 എന്ന പുതിയൊരു വർഷം നമ്മിലേക്ക് കടന്നു വരികയാണ്. ഈ അവസരത്തിൽ നമ്മുടെ ചുറ്റുപാടുമുള്ള ഇതര മതസ്ഥരായ സഹോദരങ്ങളിൽ പലരും ഉറക്കൊഴിച്ചു കൊണ്ടും മറ്റ് പല പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടും പുതു വർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാകും. എന്നാൽ നാം ചിന്തിച്ചു നോക്കണം... പുതു വർഷം നമുക്ക് ആഘോഷിക്കാനുള്ളതാണോ... അല്ല... പുതു വർഷം ആഘോഷിക്കാനുള്ളതല്ല. ആലോചിക്കാനുള്ളതാണ്... കഴിഞ്ഞു പോയ ഒരു വർഷത്തെ കുറിച്ച്, ആ വർഷത്തിൽ നമ്മിൽ സംഭവിച്ചു പോയ തെറ്റ്കളെ കുറിച്ച്, നമ്മുടെ മരണത്തിലേക്ക് അടുത്ത് വരുന്ന ദൂരത്തെ കുറിച്ച്...
രണ്ടാം ഖലീഫ ഉമർ (റ) പറഞ്ഞത് പോലെ...حاسبوا قبل أن تحاسبوا...
"നിങ്ങൾ വിചാരണ ചെയ്യപ്പെടും മുൻപ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക"
കഴിഞ്ഞു പോയ ഒരു വർഷം... മനുഷ്യരെന്ന നിലയിൽ പല തെറ്റുകളും ചെയ്തിരിക്കാം... ആ തെറ്റുകളെ പറ്റി പൊറുക്കലിനെ തേടാൻ, തൗബ ചെയ്തു മടങ്ങാൻ നമുക്ക് സാധിക്കണം. നമ്മുടെ മരണത്തിലേക്ക് നാം ഒരു വർഷം കൂടി അടുത്തിരിക്കുകയാണ്. മരിച്ചു പോകുമ്പോൾ മറ്റൊന്നും ഉപകാരപ്പെടാത്ത ആ ലോകത്തേക്ക് കൊണ്ട് പോകാനുള്ള സൽകർമങ്ങൾ നമ്മൾ ഒരുക്കി വെച്ചിട്ടുണ്ടോ? അതിന് വേണ്ട ധാരാളം സൽകർമങ്ങൾ തയ്യാറാക്കാൻ നമുക്ക് സാധിക്കണം.
ഈ ലോകത്തു വെച്ച് കൂടുതലാളുകളും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളെ പറ്റി പ്രവാചകൻ (സ്വ) പഠിപ്പിച്ചു തന്നു...
نعمتان مغبون فيهما كثير من الناس، الصِّحة والفراغ
ജനങ്ങളിൽ അധികവും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാനുള്ളത്. ആരോഗ്യവും ഒഴിവ് സമയവുമാകുന്നു അവ...
അത് കൊണ്ട് നമുക്ക് ലഭിക്കുന്ന സമയത്തെ നല്ല രീതിയിൽ വിനിയോഗിക്കാനും അതിനെ നഷ്ടപ്പെടുത്തി കളഞ്ഞ് പരലോകത്ത് നഷ്ടക്കാരാവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാനും നമുക്ക് സാധിക്കണം.
അത് കൊണ്ട് നമ്മിലേക്ക് കടന്നു വരുന്ന പുതുവർഷത്തെ ആഘോഷമാക്കുന്നതിന് പകരം ആലോചിക്കാനുള്ള ഒരു അവസരമായി കാണുക...
നാഥൻ അനുഗ്രഹിക്കട്ടെ...
പ്രാർത്ഥനയോടെ...
അമീൻ തിരുത്തിയാട്
3 comments:
Good message 🤝🤝
Thanks... Pls share maximum
👌👌👍👍👍
Post a Comment