റമളാൻ വസന്തം 13
വിശുദ്ധ ഖുർആൻ സൂറത്തുൽ ഹുമസയുടെ ആദ്യ ഭാഗത്ത് ഒരു വിഭാഗം ആളുകൾക്ക് നാശമെന്ന് പഠിപ്പിക്കുന്നുണ്ട്. മറ്റുള്ളവനെ കുത്തിപറയുന്ന മോശമായി പറയുന്ന വിഭാഗമാണവർ.
നമ്മുടെ ഒരു വാക്ക് കൊണ്ടോ, നോട്ടം കൊണ്ടോ നാമൊരാളെയും നോവിക്കരുത്. കേവലം തമാശയായി പറയുന്നൊരു സംസാരം അപരന്റെ മനസ്സിലേക്ക് എത്രമാത്രം ആഴ്ന്നിറങ്ങുമെന്ന് നമുക്കറിയാൻ കഴിയില്ല. അതവനെ എത്രമാത്രം വേദനിപ്പിക്കുമെന്ന് സങ്കൽപ്പിക്കാനാവില്ല.
കുളത്തിലേക്കെറിയുന്ന കല്ല് കുളത്തിന്റെ ഉപരിതലത്തിൽ കേവല നിമിഷങ്ങൾ മാത്രമേ ഓളം സൃഷ്ടിക്കുന്നുള്ളൂ... പക്ഷേ ആ കല്ല് എത്ര മാത്രം ആഴങ്ങളിലേക്ക് പോവുന്നു എന്ന് നമ്മളറിയുന്നില്ല.
നമ്മളൊരിക്കലുമൊരാളെയും വേദനിപ്പിക്കരുത്. അമ്പ് കൊണ്ടേൽക്കുന്ന മുറിവിനേ ശമനമുള്ളൂ... നാവു കൊണ്ടുള്ള മുറിവിന് ശമനമില്ല...
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment