റമളാൻ വസന്തം 23
ലോക ഒളിമ്പിക്സ് വേദിയിൽ പുരുഷന്മാരുടെ ഹൈജമ്പ് മത്സരത്തിന്റെ ഫൈനൽ മത്സരം നടക്കുന്നു. ഖത്തറിൽ നിന്നുള്ള മുംതാസ് ഈസാ പാർഷേയും ഇറ്റലിയിൽ നിന്നുള്ള ജിയാൻ മാർക്കോ തൊമ്മേരിയുമാണ് മത്സരിക്കുന്നത്.
മൂന്ന് റൗണ്ട് വീതം രണ്ടുപേരും ചാടി. ഒരേ ഉയരത്തിൽ, ജയമോ തോൽവിയോ ഇല്ലാത്ത അവസ്ഥ... അവസാനം നാലാമത്തെ റൗണ്ട് ചാട്ടത്തിൽ ഇറ്റലിയിൽ നിന്നുള്ള ജിയാൻ മാർക്കോ തൊമ്മേരിക്ക് കാലിന് പരിക്ക് പറ്റി. സ്വാഭാവികമായും പരിക്ക് പറ്റിയ ആൾ മത്സരത്തിൽ നിന്നും പുറത്താകും... രണ്ട് പേരും നിരന്തരം പരിശ്രമിച്ചവരാണ്. സ്വർണം സ്വപ്നം കണ്ടവരാണ്.
തന്റെ ജയം ഉറപ്പിച്ച ആ നിമിഷം ഖത്തറിൽ നിന്നുള്ള മുംതാസ് ഈസ പാർഷേ ഒളിമ്പിക്സ് ഒഫീഷ്യലിനോട് ചോദിക്കുന്നുണ്ട്. ഈ നിമിഷം ഞാനീ മത്സരത്തിൽ നിന്ന് പിന്മാറിയാൽ ഞങ്ങൾ രണ്ട് പേർക്കും സ്വർണം ലഭിക്കില്ലേ... അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറി. രണ്ട് പേർക്കും സ്വർണം ലഭിച്ചു. ലോകത്തിനിതൊരു വലിയ സന്ദേശം പകർന്നു നൽകി... " ജയിക്കുന്നതിനേക്കാൾ നല്ലത് സഹോദരനെ കൂടി ജയിപ്പിക്കുന്നതാണ്"
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment