റമളാൻ വസന്തം 23
പലപ്പോഴും കണ്ട് മുട്ടുമ്പോൾ പലരും പറയാറുണ്ട്, അങ്ങനെയൊക്കെ പോണു, ഭയങ്കര കഷ്ടപ്പാടാണ്, തീരെ മനസ്സമാധാനമില്ല, എന്നൊക്കെ...
മനുഷ്യരെല്ലാം കൊതിക്കുന്നത് എളുപ്പമുള്ള, പ്രശ്നങ്ങളില്ലാത്ത ജീവിതത്തെയാണ്. എന്നാലോ ജീവിതം ചിലപ്പോൾ കല്ലും മുള്ളും നിറഞ്ഞതായി തീരും, കയറ്റിറക്കങ്ങൾ അതിൽ വന്നു പോയേക്കാം..
ജീവിതത്തിൽ ഏറെ ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോൾ തളർന്ന് പോവുകയാണോ വേണ്ടത്....??
വിശുദ്ധ ഖുർആനിൽ റബ്ബ് പറയുന്നുണ്ട് "തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടാകും" പറഞ്ഞത് ഖുർആൻ ആയത് കൊണ്ട് ആ വാക്കുകൾ സത്യമാണ്. "ആകയാൽ നീ ഒഴിവ് കിട്ടിയാൽ അധ്വാനിക്കുക, നിന്റെ രക്ഷിതാവിലേക്ക് നിന്റെ ആഗ്രഹം സമർപ്പിക്കുക" എന്ന് തുടർന്നുള്ള വചനത്തിൽ പറയുന്നുണ്ട്.
ജീവിതത്തെ ശുദ്ധീകരിച്ച്, നാഥനിൽ ഭരമേൽപ്പിച്ച് ജീവിക്കാൻ തയ്യാറാണെങ്കിൽ ആശ്വാസം കിട്ടാതിരിക്കില്ല.
മനസിനകത്തേ സങ്കടങ്ങളും ആവലാതികളും നാഥന് മുന്നിലിറക്കി വെക്കാൻ ഇതല്ലാതെ വേറെ ഏതാണ് സമയം..?
ജീവിതം ഇങ്ങനെയൊക്കെയാണെന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ച് കൊണ്ടേയിരിക്കുക....
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment