റമളാൻ വസന്തം 28
തിരക്ക് പിടിച്ച ഈ ലോകത്ത് ഏറ്റവും മൂല്യമുള്ള വസ്തു മറ്റൊരാളെ കേട്ടിരിക്കാൻ തയ്യാറുള്ള മനസ്സാണ്. നമ്മളെ കേൾക്കാനും ആശ്വസിപ്പിക്കാനും ജീവിത യാത്രയിൽ ഇരുൾ മൂടുമ്പോൾ ചേർത്ത് നിർത്തി സ്വാന്തനത്തിലൂടെ വെളിച്ചം നൽകാനും ഒരാളുണ്ടാവുകയെന്നത് വലിയ ഭാഗ്യം തന്നെ...
ഖുർആനിനെക്കാൾ നമ്മെ കേൾക്കുന്ന ഒന്നിനെയും നാഥൻ പടച്ചിട്ടില്ല. അതെത്ര നേരവും ഏത് രീതിയിലും നമ്മെ കേൾക്കും. ആശ്വാസവും ആനന്ദവും ഹൃദയ സ്പർശിയുമാണത്. വ്യാകുലതകളകറ്റുന്ന ഹൃദയ വസന്തമാണത്. കാരുണ്യം നിറഞ്ഞ സംസാരങ്ങളാണത്.
വിജ്ഞാനത്തിന്റെ മഹാ സമുദ്രമാണ് വിശുദ്ധ ഖുർആൻ, അതിനെ പഠിക്കാൻ തയ്യാറുള്ളവർക്ക് അത് നൽകുന്ന നിർവൃതി വാക്കുകൾക്കതീതം. അത് നമ്മെ വിളിച്ചു കൊണ്ടേയിരിക്കുകയാണ്. അതിന്റെ വിളിക്ക് ഉത്തരം നൽകുന്നവരാകാൻ നമുക്കാവണം. ഇതല്ലാതെ വേറെ ഏതാണ് അതിന് പറ്റിയ സമയം...???
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment